Advertisement

പെട്രോളിന് 22രൂപ; പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

December 10, 2017
Google News 1 minute Read
petrol diesel price soar high

രാജ്യത്ത് വില്‍ക്കുന്ന പെട്രോളില്‍ 15 ശതമാനം മെഥനോള്‍ ചേര്‍ക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍.അന്തരീക്ഷ മലിനീകരണം കുറയ്‌ക്കുന്നതിനാണ് പദ്ധതിയെങ്കിലും ഇത് പെട്രോളിന്റെ വിലയില്‍ ഗണ്യമായ കുറവു വരുത്തും.  അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ഈ പദ്ധതി പ്രഖ്യാപിക്കുമെന്ന് മുംബൈയില്‍ നടന്ന ഒരു ചടങ്ങില്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ഇതോടെ രാജ്യത്ത് പെട്രോളിന് വലിയ വിലക്കുറവുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചൈനയില്‍ ഇത്തരത്തിലുള്ള പെട്രോളാണാ വില്‍ക്കുന്നത്. അവിടെ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 17രൂപയാണ്. ഇന്ത്യയില്‍ 22രൂപയ്ക്ക് പെട്രോള്‍ വിതരണം ചെയ്യാനാകുമെന്ന് മന്ത്രി വ്യക്തമാക്കി.

സ്വീഡിഷ് വാഹന നിര്‍മാണ കമ്പനിയായ വോള്‍വോ മെഥനോള്‍ ചേര്‍ത്തുള്ള പെട്രോള്‍ ഉപയോഗിക്കാന്‍ കഴിയുന്ന പ്രത്യേക എഞ്ചിന്‍ അവതരിപ്പിച്ചതായും ഇതുപയോഗിച്ച് 25 ബസുകള്‍ ഓടിക്കാന്‍ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here