Advertisement

ഓഖി ദുരന്തം; ഇന്ന് മത്സ്യത്തൊഴിലാളികൾ രാജ്ഭവനിലേക്ക് മാർച്ച് നടത്തും

December 11, 2017
Google News 0 minutes Read
fishermen march to rajbhavan

ഓഖി ചുഴലിക്കാറ്റിൽപെട്ട് കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കുക, മരിച്ചവർക്കും പരിക്കേറ്റവർക്കുമുള്ള നഷ്ടപരിഹാരത്തുക വർധിപ്പിക്കുക, കേന്ദ്ര ഫിഷറീസ് മന്ത്രാലയം രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇന്ന് മത്സ്യത്തൊഴിലാളികൾ രാജ്ഭവനിലേക്ക് മാർച്ച് നടത്തുന്നു. ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലാണ് മാർച്ച്.

ഇവരിൽ ഭൂരിഭാഗം പേരും ചുഴലിക്കാറ്റിൽ പെട്ട് ലക്ഷദ്വീപിൽ അഭയം തമിഴ്‌നാട് സ്വദേശികളാണ്. തിരിച്ചെത്തിയവരിൽ 26 മലയാളികളും ഉൾപ്പെടുന്നു. അതേസമയം, തിരച്ചിലിന് അയൽരാജ്യങ്ങളുടെ സഹായം തേടുന്നതുൾപ്പെടെ, ഓഖി ചുഴലിക്കാറ്റിൻറെ പശ്ചാത്തലത്തിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, പ്രതിരോധമന്ത്രി നിർമല സീതാരാമൻ എന്നിവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ചയിൽ ധാരണയായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here