Advertisement

കുട്ടിപ്പോലീസ് പോലെ ഇനി പെണ്‍സൈന്യവും

December 11, 2017
Google News 0 minutes Read

കുട്ടിപ്പോലീസ് പോലെ ഇനി പെണ്‍സൈന്യവും. കുറ്റകൃത്യങ്ങള്‍ക്ക് അറുതി വരുത്താന്‍ വീട്ടമ്മമാരും വിദ്യാര്‍ത്ഥിനികളും അടങ്ങുന്ന സന്നദ്ധ സംഘടന. കേരളത്തിലെ അഞ്ച് സിറ്റി പോലീസ് ജില്ലകളില്‍ പദ്ധതിയ്ക്ക് തുടക്കമായി. 250സന്നദ്ധ പ്രവര്‍ത്തകരാണ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തന സജ്ജരായിരിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് സിറ്റി പോലീസ് ജില്ലകളിലാണ് പെണ്‍പട ഒരുങ്ങിയിരിക്കുന്നത്. തിരുവന്തപുരത്ത് ആദ്യ ബാച്ച് പുറത്തിറങ്ങി. ക്രൈം ട്രാക്കര്‍മാരായാണ് ഇവര്‍ പ്രവര്‍ത്തിക്കേണ്ടത്. സ്വന്തം നാട്ടില്‍ നടന്നതോ നടക്കാന്‍ ഇടയായതോ ആയ കുറ്റകൃത്യങ്ങളെ കുറിച്ച് പോലീസിന് വിവരം നല്‍കുകയാണ് ഇവര്‍ ചെയ്യേണ്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here