Advertisement

ഓഖി ചുഴലിക്കാറ്റ് ദുരന്തം; ഇനി കണ്ടെത്താനുള്ളത് 146 പേരെ

December 11, 2017
Google News 1 minute Read
okhi rescue ockhi cyclone number of persons to be found out 146

ഓഖി ചുഴലിക്കാറ്റിൽപ്പെട്ടു കാണാതായവരിൽ ഇനി കണ്ടെത്താനുള്ളത് 146 പേരെ. സംസ്ഥാന സർക്കാരിനായി റവന്യൂ വകുപ്പ് പുറത്തിറക്കിയ പട്ടികയിലാണ് ഇതു സംബന്ധിച്ചു വിശദീകരിക്കുന്നത്. ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച് 11 ദിവസം പിന്നിട്ടപ്പോഴാണ് സർക്കാർ ഔദ്യോഗിക കണക്കുകൾ പുറത്തുവിടുന്നത്.

കാണാതായവരുടെ പേരുവിവരങ്ങൾ അടങ്ങിയ വിശദമായ പട്ടികയാണ് റവന്യൂ വകുപ്പ് പുറത്തുവിട്ടത്. മുൻ പട്ടികയിൽ ആവർത്തിച്ചിരുന്ന പേരുകൾ പുതിയ പട്ടികയിൽ ഒഴിവാക്കിയിട്ടുണ്ട്. സർക്കാർ കണക്കനുസരിച്ച് 38 പേരാണു ദുരന്തത്തിൽ മരിച്ചത്. ഇതിൽ 14 പേരെകൂടി ഇനി തിരിച്ചറിയാനുണ്ടെന്നും റവന്യൂ വകുപ്പ് റിപ്പോർട്ടിൽ പറയുന്നു.

നാവിക തീരസംരക്ഷണ സേനകൾ ഞായറാഴ്ച നടത്തിയ തെരച്ചിലിൽ മൂന്നു മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 43 ആയതായാണ് അനൗദ്യോഗിക കണക്കുകൾ.

 

ockhi cyclone number of persons to be found out 146

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here