Advertisement

സിനിമയുടെ പേരും നഗ്‌നതയും സെൻസർ ചെയ്യപ്പെടുന്നു, എന്നാൽ സ്ത്രീവിരുദ്ധ സംഭാഷണങ്ങൾ സെൻസർ ചെയ്യുന്നില്ല : ഡബ്ലിയുസിസി

December 11, 2017
Google News 1 minute Read
wcc avalkoppam open forum IFFK 2017

അവൾക്കൊപ്പം നിന്ന് ചലച്ചിത്രമേളയിലെ ഓപ്പൺ ഫോറം.
ആൺ പെൺ ട്രാൻസ്‌ജെൻഡർ എന്ന വ്യത്യാസമില്ലാതെ സിനിമ വളരണമെന്നും ചലച്ചിത്രരംഗത്തെ സ്ത്രീ കൂട്ടായ്മ ആവശ്യപ്പെട്ടു. സിനിമയിൽ സ്ത്രീ കച്ചവട ഉപകരണം മാത്രമാകുന്നുവെന്നും ഡബ്ലിയുസിസി പ്രതിനിധികൾ പറഞ്ഞു. ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് പ്രധാന വേദിയിൽ നടന്ന ഓപ്പൺ ഫോറത്തിലാണ് അവൾക്കൊപ്പമെന്ന വുമൺ ഇൻ സിനിമ കളക്ടീവിന്റെ നിലപാടിന് ഐക്യദാഢ്യമുണ്ടായത്.

സിനിമയുടെ പേരും നഗ്‌നതയും സെൻസർ ചെയ്യപ്പെടുകയും അതിലെ സ്ത്രീവിരുദ്ധ സംഭാഷണങ്ങളും നിലപാടുകളും സെൻസർ ചെയ്യപ്പെടാതെ പോകുകയുമാണെന്ന് നടി പാർവതി പറഞ്ഞു.

സിനിമയിൽ സ്ത്രീ കച്ചവട ഉപകരണം മാത്രമാകുന്ന അവസ്ഥ നിലനിൽക്കുന്നുവെന്ന് റിമ കല്ലിങ്കൽ പറഞ്ഞു.

സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യമുള്ള സിനിമയിൽപോലും മുൻനിര നടൻമാരുടെ സാന്നിധ്യം ഉറപ്പാക്കാനാണ് നിലവിലെ ശ്രമം. ഭരതനും പത്മരാജനുമൊക്കെ ശക്തമായ സ്ത്രീകഥാപാത്രങ്ങളെ സൃഷ്ടിച്ചിട്ടുണ്ടെന്ന കാര്യം മറക്കാനാവില്ലെന്ന് നടിയും സംവിധായികയുമായ ഗീതു മോഹൻദാസ് ഓർമിപ്പിച്ചു.

 

wcc avalkoppam open forum IFFK 2017

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here