Advertisement

ഇന്റർനെറ്റ് വേഗതയുടെ കാര്യത്തിൽ ഇന്ത്യ ഏറ്റവും പിന്നിൽ

December 12, 2017
Google News 1 minute Read
india ranks low in internet speed no internet in kashmir

രാജ്യത്ത് ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ മോഡി സർക്കാർ ആവിഷ്‌കരിച്ച ഡിജിറ്റൽ ഇന്ത്യ പദ്ധതി പാളുന്നു. സാമൂഹിക സാമ്പത്തിക രംഗങ്ങളിലെ വികസനത്തിന്റെ കാര്യത്തിൽ ഇന്ത്യയുടെ ഏഴയലത്ത് എത്താത്ത മറ്റ് വികസ്വരരാജ്യങ്ങളിൽ പോലും ഇന്റർനെറ്റ് വേഗത ഇരട്ടിയാണ്. ലോകത്തിലാകമാനമുള്ള കണക്കുകൾ പ്രകാരം ഇന്റർനെറ്റ് വേഗതയിൽ ഇന്ത്യ 109ാം സ്ഥാനത്താണ്. ഈ വർഷം ആരംഭത്തിൽ രാജ്യത്തെ ഇന്റർനെറ്റ് ഡൗൺലോർഡ് വേഗത 7.65 എംബിപിഎസ് ആയിരുന്നു. നവംബറിൽ ഇത് 8.80 എംബിപിഎസ് ആണ്. കേവലം 15 ശതമാനം വർധനവ് മാത്രമാണുണ്ടായത്.

ഇന്റർനെറ്റ് വേഗതയിൽ ഒന്നാം സ്ഥാനത്തുള്ള നോർവെയുടെ ഇന്റർനെറ്റ് വേഗത 62.66 എംബിപിഎസ് ആണ്. ഫിക്‌സഡ് ബ്രോഡ്ബാൻഡിൽ 153.85 എംബിപിഎസ് വേഗതയോടെ സിങ്കപ്പൂരാണ് മുന്നിൽ. ഇന്ത്യയുടെ ബ്രോഡ്ബാൻഡ് വേഗതയാകട്ടെ കേവലം 18.82 എംബിപിഎസ് മാത്രം. ഇന്റർനെറ്റ് വേഗതയിൽ നേപ്പാളിനും, ശ്രീലങ്കയ്ക്കും പിന്നിലാണ് ഇന്ത്യ.

 

india ranks low in internet speed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here