Advertisement

ജാർഖണ്ഡിൽ ചുംബന മത്സരം സംഘടിപ്പിച്ച് എംഎൽഎ

December 12, 2017
Google News 1 minute Read
MLA conducts kissing competition in Jharkhand

സ്‌നേഹം ഊട്ടിവളർത്താൻ ദമ്പതികൾക്കിടയിൽ ചുംബന മത്സരം സംഘടിപ്പിച്ച ജാർഖണ്ഡ് എം.എൽ.എ വിവാദത്തിൽ. ജാർഖണ്ഡ് മുക്തി മോർച്ച എം.എൽ.എ സൈമൺ മാരണ്ടിയാണ് ആദിവാസി ദമ്പതികൾക്കിടയിൽ ചുംബന മത്സരം സംഘടിപ്പിച്ച് പുലിവാല് പിടിച്ചിരിക്കുന്നത്. പാക്കൂരിലെ ദുമാരിയ ഗ്രാമത്തിൽ ഡിസംബർ 10നാണ് മത്സരം സംഘടിപ്പിച്ചത്.

ആദിവാസികൾക്കിടയിൽ പെരുകുന്ന വിവാഹമോചനങ്ങളെ ചെറുക്കാൻ കൂടിയാണ് ഇത്തരമൊരു പുതുമയുള്ള മത്സരം സംഘടിപ്പിച്ചതെന്നും എം.എൽ.എ പറയുന്നു.

ആദിവാസികളുടെ വാഷികോത്സവ ചടങ്ങിലാണ് ചുംബന മത്സരം സംഘടിപ്പിച്ചത്. കഴിഞ്ഞ 37 വർഷമായി ദുമാരിയയിൽ ഇത് കൊണ്ടാടുന്നുണ്ട്.ആദിവാസി നൃത്തവും അമ്പെയ്ത്തുമത്സരവുമെല്ലാം എല്ലാ വർഷവും സംഘടിപ്പിക്കുന്ന ഉത്സവത്തിൽ ആദ്യമായാണ് ചുംബന മത്സരം കൂട്ടിച്ചേർക്കുന്നത്. 20 ആദിവാസി ദമ്പതിമാരാണ് ചുംബനമത്സരത്തിൽ പങ്കെടുത്തത്.

എം.എൽ.എക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ജാർഖണ്ഡ് മുക്തി മോർച്ച പാർട്ടി എം.എൽ.എമാരായ സൈമൺ മാരണ്ടിയും സ്റ്റീഫൻ മാരണ്ടിയും സാന്താൾ പരഗാന വിഭാഗത്തിന്റെ സംസ്‌കാരത്തെ അപമാനിച്ചിരിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു. ജാർഖണ്ഡ് ഗ്രാമീണ വികസന വകുപ്പ് മന്ത്രി സംഭവത്തിൽ പ്രതിഷേധം അറിയിച്ചു. മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകിയതിനെയും മന്ത്രി വിമർശിച്ചു.

 

MLA conducts kissing competition in Jharkhand

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here