Advertisement

കാലില്‍ സിഗററ്റ് കൊണ്ട് പൊള്ളിച്ചു; തന്നെ ചൂഷണം ചെയ്ത ആ ബന്ധത്തെ പറ്റി തുറന്ന് പറഞ്ഞ് പാര്‍വതി

December 12, 2017
Google News 0 minutes Read
parvathy

തന്നെ ചൂഷണം ചെയ്ത പ്രണയ ബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി പാര്‍വതി രംഗത്ത്. ഐഎഫ്എഫ് കെയോട് അനുബന്ധിച്ച് നടന്ന ഓപണ്‍ ഫോറത്തിലാണ് പാര്‍വതി തന്നെ ബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.

സിനിമയില്‍ ഒരിക്കലും ഒരു സ്ത്രീ ആഗ്രഹിക്കുന്ന പുരുഷനെ കാണിക്കാറില്ല, സ്ത്രീകളെ കുറിച്ചുള്ള പുരുഷന്മാരുടെ കാഴ്ചപ്പാടാണ് അവര്‍ കാണിക്കുന്നത്. അത് കൊണ്ട് താന്‍ അത്തരത്തിലുള്ള ഭര്‍ത്താവിനെ ആണ് ആഗ്രഹിച്ചത്. സ്ത്രീ പുരുഷ ബന്ധം കാണിക്കുന്ന ഒരു സിനിമയിലും സ്ത്രീയ്ക്ക് പറയാനുള്ളതെന്താണെന്നും അവള്‍ എന്താണ് പുരുഷനില്‍ ആഗ്രഹിക്കുന്നതെന്നും കാണിക്കുന്ന ആ മനോഹരമായ വീക്ഷണം ഞാന്‍ മലയാള സിനിമയില്‍ കണ്ടിട്ടില്ല. കൗമാരക്കാരായ പെണ്‍കുട്ടികളുടെ ആരോഗ്യത്തിന് അത്തരം കാര്യങ്ങള്‍ കൂടി സിനിമയില്‍ കാണിക്കണം. അതില്ലാത്തത് കൊണ്ടാണ് എന്നെ ചൂഷണം ചെയ്യുന്ന ഒരു ബന്ധത്തില്‍ തുടരാന്‍ എന്നെ നിര്‍ബന്ധിതയാക്കിയത്. അവന്‍ എന്റെ കാലില്‍ സിഗരറ്റ് കുറ്റികള്‍ കൊണ്ട് പൊള്ളിച്ചപ്പോള്‍ ഞാന്‍ കരുതിയത് അത് സ്‌നേഹം കൊണ്ടാണെന്നാണ്. സ്നേഹമുണ്ടെങ്കില്‍ അവളെ നന്നാക്കാന്‍ അവന്‍ അടിയ്ക്കും എന്ന തരത്തിലാണ് നമ്മള്‍ കണ്ട സിനിമകള്‍ നമ്മോട് പറഞ്ഞത്. എന്നാല്‍ സാഹിത്യത്തിലൂടെയാണ് ഞാന്‍ സ്ത്രീയുടെ പ്രണയം എന്തെന്ന് തിരിച്ചറിഞ്ഞത്. എന്റെ സിനിമകളിലൂടെ ഒരു പെണ്‍കുട്ടിയും ആ തെറ്റായ സന്ദേശം കൊടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ സിനിമയില്‍ അത്തരം കാര്യങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് താനാണ്. ഇനി കാഴ്ചപ്പാട് മാറിയില്ലെങ്കിലും തുല്യമായ രീതിയിലുള്ള ചിത്രീകരണം കൊണ്ട് വരാന്‍ ശ്രമിക്കണമെന്നും പാര്‍വതി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here