Advertisement

അധോലോകം വിലസിയ പെരുമ്പാവൂർ; ജിഷയുടെ മരണം മറനീക്കിയത് ഞെട്ടിക്കുന്ന സത്യങ്ങൾ

December 12, 2017
Google News 3 minutes Read

ജിഷ വധത്തിന്റെ ന്യായ വിധിക്കു കേരളം കാതോർക്കുമ്പോൾ, 2016 ൽ  ആ മരണത്തിന്റെ ദുരൂഹതകൾ തേടി പെരുമ്പാവൂരിൽ എത്തിയ 24 ന്യൂസ് / ഫ്‌ളവേഴ്‌സ് സംഘത്തിന് കണ്ടെത്താനായത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. പെരുമ്പാവൂരിലെ അന്യസംസ്ഥാന തൊഴിലാളികളുടെ രതി വൈകൃതങ്ങൾ ഒഴുകിപ്പരക്കുന്ന മാംസവ്യാപാര കേന്ദ്രങ്ങൾ, ബ്രാൻഡുകൾ ഒന്നും രേഖപ്പെടുത്താത്ത നാടൻ വെട്ടിരുമ്പ് കളർ കലർത്തി വിൽക്കുന്ന ബാറുകൾ , ചീട്ടുകളി കേന്ദ്രങ്ങൾ , ‘നീലത്തുണ്ടു’കൾ തിരുകി സിനിമ പ്രദർശിപ്പിക്കുന്ന തീയറ്ററുകൾ… ഒക്കെ നടത്തുന്നത് മലയാളികളായ പ്രാദേശിക ഗുണ്ടകളാണ്. കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചതോടെ ഒളിഞ്ഞും തെളിഞ്ഞും 24 ന്യൂസിനെ ആക്രമിച്ചവർക്ക് മുന്നിൽ പതറാതെ ഞങ്ങൾ കൈമാറിയ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിൽ പെരുമ്പാവൂരിൽ നിരന്തരം റെയിഡുകൾ നടന്നു. ഞങ്ങൾ തന്നെയായിരുന്നു ശരി എന്ന് ഓരോ കണ്ടെത്തലും തെളിയിച്ചു കൊണ്ടിരുന്നു.

ഋഷിരാജ് സിംഗ് 2016 ജൂലായിൽ ‘ഓപ്പറേഷന്‍ ഭായി’ എന്നു പേരിട്ടു നടത്തിയ റൈഡ് രാജ്യത്തെ തന്നെ ഏറ്റവും വലിയ മയക്കു മരുന്ന് വേട്ടയായിരുന്നു. അന്ന് പെരുമ്പാവൂരിൽ സിങ്കം ഇറങ്ങി 4000 കിലോ മയക്കുമരുന്നു കൂമ്പാരം പിടിച്ചു.

ഞങ്ങൾ തന്നെ ശരി; പെരുമ്പാവൂരിൽ സിങ്കം ഇറങ്ങി 4000 കിലോ മയക്കുമരുന്നു കൂമ്പാരം പിടിച്ചു

അതിനും ഏതാനും ദിവസങ്ങൾക്ക് മുൻപ് പെരുമ്പാവൂരിലെ നിയമവിരുദ്ധ ലേബർ ക്യാമ്പുകളിൽ അന്നത്തെ അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ഞെട്ടിക്കുന്ന വിവരങ്ങൾ ട്വൻറിഫോർ ന്യൂസ് റിപ്പോർട്ടുകളെ ശരി വയ്ക്കുന്നതായിരുന്നു. അന്യസംസ്ഥാന തൊഴിലാളികളുടെ ആവാസകേന്ദ്രങ്ങളിലെ പരിശോധനയിൽ മനം മടുപ്പിക്കുന്ന കാഴ്ചകളാണ് അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസ് കണ്ടത്. മൃഗങ്ങൾക്കൊപ്പം മനുഷ്യർ പുഴുക്കളെ പോലെ അന്തിയുറങ്ങുന്ന വൃത്തിഹീനമായ ചുറ്റുപാടുകൾ ! പാചകം ചെയ്യുന്ന സ്ഥലങ്ങളിൽ പോലും അണുക്കൾ ! ദുർഗന്ധം വമിപ്പിക്കുന്ന കാഴ്ച്ച കണ്ടു മനം മടുത്ത് അന്വേഷണ സംഘം മടങ്ങി…

മനുഷ്യർ പുഴുക്കളെ പോലെ ; പ്ലൈവുഡ് ഉടമകൾ കുടുങ്ങി ! ട്വൻറിഫോർ ന്യൂസ് റിപ്പോർട്ടുകൾ ശരി

2016 ആഗസ്റ്റിൽ പെരുമ്പാവൂരില്‍ ഒരു ഫ്ളാറ്റില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച സ്ഫോടക വസ്തുശേഖരം പിടിച്ചു. പൂപ്പാനി ഷാ മന്‍സില്‍ ഫ്ളാറ്റില്‍ മംഗലശേരി മാഹിന്‍ഷായുടെ വീട്ടില്‍ നിന്നാണ് ചൊവ്വാഴ്ച സ്ഫോടക വസ്തുശേഖരവും, കഞ്ചാവും, കഞ്ചാവ് നിറച്ച സിഗരറ്റും പിടിച്ചെടുത്തത്. ഇയാൾക്ക് 46 വയസ്സാണ് പ്രായം.
ഇത് ട്വൻറി ഫോർ ന്യൂസ് തയ്യാറാക്കിയ വിശദമായ റിപ്പോർട്ടിന്റെ കൂടി ഫലമായിരുന്നു.

മാഹിൻ ഷായുടെ ഫ്‌ളാറ്റിൽ 6400 ജലാറ്റിന്‍ സ്റ്റിക്ക് ; പെരുമ്പാവൂർ ഞെട്ടിക്കുന്നു

ജിഷയുടെ മരണം ഒരു പ്രദേശത്തിൽ ഇരുൾ വീഴ്ത്തി നിന്ന ഒട്ടേറെ അനാശാസ്യങ്ങളെ കൂടി വലിച്ചു പുറത്തിട്ടു. ജിഷ ഒരു കാരണമായത് പോലെ. ഇന്ന് ജിഷയുടെ ജീവന് നിയമം കൊണ്ട് ഒരിക്കൽ കൂടി ആദരവ് അർപ്പിക്കുമ്പോൾ പെരുമ്പാവൂരിലെ ഇനിയും തുടച്ചു നീക്കപ്പെട്ടിട്ടില്ലാത്ത അധോലോകത്തെ ഒരിക്കൽ കൂടി വായിക്കാം.\

രതി വൈകൃതങ്ങളുടെ പെരുമ്പാവൂർ; അനാശാസ്യ കേന്ദ്രങ്ങളുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here