Advertisement

ഉദുമല്‍പേട്ട ദുരഭിമാന കൊല; ആറ് പേര്‍ക്ക് വധശിക്ഷ

December 12, 2017
Google News 1 minute Read

തമിഴ്നാട്ടിലെ ഉദുമല്‍പേട്ടയില്‍ നടന്ന ദുരഭിമാനക്കൊലയില്‍ പെണ്‍കുട്ടിയുടെ പിതാവും അമ്മാവനും അടക്കം ആറ് പ്രതികള്‍ക്ക് വധശിക്ഷ. മൂന്നു പേരെ വെറുതെവിട്ടു. ഉയര്‍ന്ന ജാതിയില്‍പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചു വിവാഹം കഴിച്ച ദളിത് യുവാവ് വി.ശങ്കറിനെ കൊലപ്പെടുത്തിയ സംഭവത്തിലാണ് നിര്‍ണ്ണായക വിധി.തിരുപ്പൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാ കോടതി ജഡ്ജി അലമേലു നടരാജന്‍ ആണ് ശിക്ഷ വിധിച്ചത്.

പട്ടാപ്പകല്‍ ജനക്കൂട്ടം നോക്കിനില്‍ക്കേ ഉദുമല്‍പേട്ട് ബസ് സ്റ്റാന്‍ഡിനു സമീപം വെച്ച് ബൈക്കില്‍ എത്തിയ ക്വട്ടേഷന്‍ സംഘം  ശങ്കറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ശങ്കറിന്റെ ഭാര്യ കൗസല്യയ്ക്കും ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റിരുന്നു. 11 പ്രതികളില്‍ മറ്റു രണ്ടുപേര്‍ക്ക് ഇരട്ടജീവപര്യന്തം ലഭിച്ചപ്പോള്‍ ശങ്കറിന്റ ഭാര്യ കൗസല്യയുടെ അമ്മയേയും മറ്റൊരു അമ്മാവനേയും വെറുതേ വിട്ടു.
1500 പേജുള്ളതായിരുന്നു കുറ്റപത്രം.

പളനി സ്വദേശിയും ഉദുമല്‍പേട്ടില്‍ ബിഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയുമായ കൌസല്യ (19)യെ വീട്ടുകാരുടെ സമ്മതമില്ലാതെയാണ് ശങ്കര്‍ വിവാഹം കഴിച്ചത്. ഇരുവരും ഞായറാഴ്ച സാധനം വാങ്ങാന്‍ നഗരത്തിലേക്ക് ഇറങ്ങിയപ്പോഴാണ് ആസൂത്രിത ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ മൂന്നംഗസംഘമാണ് ആക്രമിച്ചത്. നഗരത്തിലെ സിസി ടിവി ക്യാമറയില്‍ ആക്രമണദൃശ്യങ്ങള്‍ സോഷ്യല്‍ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. സംഭവത്തിനു ശേഷം പിതാവ് കോടതിയിൽ കീഴടങ്ങിയിരുന്നു.ഉദുമയിലെ ബസ് സ്റ്റാൻഡിനു മുൻവശത്തുള്ള പഴനി – പൊള്ളാച്ചി പാത കുറുകെ കടക്കാൻ ശ്രമിക്കുന്നതിനിടെയാണു വെട്ടേറ്റത്.

ഴനിയില്‍ എന്‍ജിനിയറിങ്ങിന് പഠിക്കുമ്പോള്‍ പ്രണയത്തിലായ ശങ്കറും കൗസല്യ കടുത്ത് എതിര്‍പ്പിനിടെയാണ് വിവാഹിതരായത്. തന്റെ ജീവിതം നശിപ്പിച്ച ജാതിവ്യവസ്ഥയ്ക്കെതിരെ പോരാടുകയാണ് കൗസല്യ ഇന്ന്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here