Advertisement

വിമാനത്തിൽ ഇന്റർനെറ്റ് ഉപയോഗിക്കാൻ അവസരമൊരുക്കുന്ന സംവിധാനം നടപ്പാക്കാനൊരുങ്ങി ട്രായ്

December 13, 2017
Google News 2 minutes Read
sabarimala airport cheruvally harrison estate sabarimala airport consultant assigned TRAI to set broad parameters of rules for in-flight connectivity plane landed in highway

ഇന്ത്യൻ ആകാശപരിധിയിൽ വിമാനത്തിൽ ഇന്റർനെറ്റ് ഉപയോഗിക്കാൻ അവസരമൊരുക്കുന്ന ഇൻഫ്‌ലൈറ്റ് കണക്ടിവിറ്റി (ഐ എഫ് സി) സംവിധാനം നടപ്പാക്കാനൊരുങ്ങി ട്രായ്. ഐ എഫ് സി സൗകര്യം ഏർപ്പെടുത്തുന്ന കാര്യം പരിശോധിക്കുകയാണെന്ന് ട്രായ് ചെയർമാൻ ആർ എസ് ശർമ അറിയിച്ചു.

ഐ എഫ് സി സംവിധാനം നടപ്പാക്കണമെന്ന ശുപാർശ രണ്ടുവർഷം മുമ്പേ തന്നെ വ്യോമയാന മന്ത്രാലയം നൽകിയിരുന്നു. എന്നാൽ ഏത് രീതിയിൽ നടപ്പാക്കണമെന്ന സംശയത്തെ തുടർന്ന് ഇത് വിവിധമന്ത്രാലയങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.

ട്രായ് ഐ എഫ് സി മാർഗനിർദേശങ്ങൾ പുറത്തിറക്കുന്നതോടെ സ്വകാര്യ വിമാനസർവീസുകൾക്ക് അതിന് അനുസൃതമായ രീതിയിൽ അടിസ്ഥാന സൗകര്യങ്ങളിൽ വ്യത്യാസം വരുത്താൻ സാധിക്കും. അതോടെ യാത്രക്കാർക്ക് വിമാനത്തിനുള്ളിൽ ഇന്റർനെറ്റ് ഉപയോഗം സാധ്യമാവുകയും ചെയ്യും.

 
TRAI to set broad parameters of rules for in-flight connectivity

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here