Advertisement

ഹാരിസൺ മലയാളം; ഹര്‍ജികള്‍ ഒരുമിച്ച് പരിഗണിക്കും

December 14, 2017
Google News 1 minute Read
harison malayalam

ഹാരിസൺ മലയാളത്തിന്റെ കൈവശമുള്ള ഏക്കർ കണക്കിനു ഭൂമി ഏറ്റെടുക്കണമെന്ന ഹർജികൾ ഒരുമിച്ചു പരിഗണിക്കും. പത്തോളം കേസുകൾ ഒരുമിച്ചു കേൾക്കാൻ ചീഫ് ജസ്റ്റീസിന്റെ അനുമതി വാങ്ങാൻ കോടതി ഹർജിക്കാരന് നിർദേശം നൽകി . ഇംഗ്ലണ്ടിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഹാരിസൺ കമ്പനി എഴുപതിനായിരത്തോളം ഏക്കർ ഭൂമി കൈവശം വയ്ക്കുന്നുണ്ടെന്നും പ്രതിവർഷം 800 കോടി രൂപ ഇന്ത്യയിൽ നിന്നു കടത്തുന്നുണ്ടെന്നുമാണ് ഹർജിയിലെ ആരോപണം. സ്വാതന്ത്ര്യത്തിനു ശേഷം വിദേശ കമ്പനികളുടെ സ്വത്തുക്കൾ രാജ്യത്തിന് അവകാശപ്പെട്ടതാണെന്നും ഭൂമി ഏറ്റെടുക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. സർക്കാർ നിയോഗിച്ച സ്പെഷ്യൽ ഓഫീസർ രാജമാണിക്യം ഹാരിസൺ ഭൂമി കൈവശം വെക്കുന്നതിനേക്കറിച്ചും സാമ്പത്തിക കാര്യങ്ങളിലും ബിഐയു ടേയും എൻഫോഴ്സ്മെന്റിനേയും അന്വേഷണം ശുപാർശ ചെയ്തിട്ടുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട് . ഭൂമി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരനാണ്
ഹർജി സമർപ്പിച്ചിട്ടുള്ളത്.

harison malayalam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here