Advertisement

ഇതൊക്കെയാണ് മോദിജീ താങ്കൾ ചെയ്ത തെറ്റ് !

December 16, 2017
Google News 2 minutes Read
devdan replies why modi gets insulted always 22 points

കഴിഞ്ഞ ദിവസമാണ് വികാരാതീതനായ പ്രധാനമന്ത്രി കോൺഗ്രസ് ഇത്രമാത്രം അധിക്ഷേപിക്കാൻ താൻ എന്ത് തെറ്റാണ് ചെയ്തതെന്ന് ചോദിക്കുന്നത്. എന്നാൽ ഒന്നല്ല മറിച്ച് 22 കാരണങ്ങൾ ചൂണ്ടിക്കാട്ടി ദേവ്ദൻ ചൗധരി എഴുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ഇതായിരുന്നു ദേവ്ദൻ ചൂണ്ടിക്കാണിച്ച ആ 22 കാരണങ്ങൾ :

1. നോട്ട് നിരോധനത്തിലൂടെ ഇന്ത്യൻ സമ്പദ് വ്യവസ്ഥ തകർത്തതിനും, അതുമൂലം ഉണ്ടായ തകരാറുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാത്തതിനും.

2. മനപ്പൂർവം സംഘടിപ്പിച്ച ധ്രൂവീകരണത്തിലൂടെ നമ്മുടെ നാടിന്റെ ബഹുസംസ്‌കാര പാരമ്പര്യത്തെ തകർത്തു; മതപരമായിട്ടു മാത്രമായിരുന്നില്ല അത്. പ്രാദേശികവും ഭാഷാപരവും സാംസ്‌ക്കാരിക പരവുമായിരുന്നു.

3. സനാഥന ധർമ പാഠങ്ങൾ നശിപ്പിച്ച് അവയ്ക്ക് പകരം സവർകറുടെ ഫാസിസ്റ്റ് ഹിന്ദുത്വ അജണ്ഡകൾ പകർന്നതിന്

4. ഇന്ത്യയെ നശിപ്പിക്കുന്ന നയങ്ങളും പ്രവർത്തികളുമായി ഭരിക്കുമ്പോഴും ദേശ സ്‌നേഹത്തിന്റെ പൊയ് നാടകങ്ങൾ ആടിയതിന്.

5. സർക്കാരായതിന്- ഇന്ത്യയുടെയല്ല- മറിച്ച് ഹിന്ദുത്വ ശക്തികളുടെ, ഉറ്റമിത്രങ്ങളായ കോർപറേഷനുകളുടെ, വിദേശ സ്വാർത്ഥ താൽപര്യങ്ങളുടെ പ്രത്യേകിച്ച് സയണിസ്റ്റ് ഗ്ലോബൽ ബാങ്കിങ്ങ് കാർടലിന്റെ സർക്കാരായതിന്…

6. എല്ലാ ദിവസവും വിവിധ മാർഗങ്ങളിലൂടെ പ്രചരിപ്പിക്കുന്ന വ്യാജ വാഗ്ദാനങ്ങൾക്കും കള്ളത്തരങ്ങൾക്കും.

7. ഇന്ത്യൻ ഭരണഘടനയുടെ തത്വങ്ങൾ ലംഘിച്ച് പൗരോഹിത്യ സൈനീക ദേശീയതയും ആധാർ പോലുള്ള സ്വകാര്യസ്വാതന്ത്ര്യവിരുദ്ധതയും അവതരിപ്പിച്ചതിന്…

8. ജനാധിപത്യത്തിന്റെ തൂണുകൾ തകർത്ത് സത്യവും നീതിയും തേടുന്ന മാധ്യമ സ്ഥാപനങ്ങളെ അപ്രപ്തമാക്കിയതിന്

9. ജനങ്ങൾ പറയുന്നത് ശ്രദ്ധിക്കാതെ, ഭീഷണിയിലൂടെ കാര്യങ്ങൾ അടിച്ചേൽപ്പിച്ചതിന്

10. ബുദ്ധിജീവികളെ എതിർക്കുകയും വിജ്ഞാനികളെയും വിദ്യാസമ്പന്നരെയും വെറുക്കാൻ പ്രേരിപ്പിച്ചതിന്

11. അഭിപ്രായ സ്വാതന്ത്ര്യത്തെയും ഭീന്നാഭിപ്രായങ്ങളെയും ഇല്ലാതാക്കാൻ വേണ്ടി ഉപയോഗിക്കാൻ കഴിഞ്ഞ എല്ലാ മാർഗ്ഗവും സ്വീകരിച്ചതിന്.

12. എല്ലാ മാനവവികസന പട്ടികകളും 2014 ന് ശേഷം താഴോട്ടാക്കിയതിന്

13. വ്യാജ സദാചാര നാടകവും അഴിമതി വിരുദ്ധതയും മുഖമാക്കി പിന്നിൽ സർക്കാരിന്റെ യഥാർത്ഥ നയങ്ങളെല്ലാം അതിനെതിർ ദിശയിലേക്ക് നീക്കിയതിന്

14. അനേകം ചോദ്യങ്ങളുമായി ജനങ്ങൾ കാത്തിരിക്കുമ്പോൾ ചോദ്യങ്ങളിൽ നിന്നും ഒളിച്ചോടിയതിന്…അധികാരത്തിൽ വന്ന ശേഷം ഒരു തവണ പോലും വാർത്താ സമ്മേളനത്തിൽ എത്തിയില്ല.

15. ാജ്യം നേരിടുന്ന യഥാർത്ഥ പ്രശ്‌നങ്ങളിൽ ശ്രദ്ധിക്കേണ്ടതിന് പകരം പബ്ലിക് റിലേഷനിലും പബ്ലിസിറ്റിയിലും പരിപാടികളിലും പ്രചരണങ്ങളിലും ശ്രദ്ധിച്ചതിന്.

16. ഇന്ത്യയുടെ പരമ്പരാഗത ചേരിചേരാ നയങ്ങളെ തകർത്തതിന്..

17. അഹങ്കാരം, വെറുപ്പ്, അത്യാഗ്രഹം എന്നിവയെ കുത്തിപ്പൊക്കിയ കൃത്രിമ പ്രസംഗങ്ങൾ

18. ഭരിക്കാൻ കഴിവില്ലാത്ത പാദസേവകരെ കൂടെ നിറുത്തിയതിന്.

19. ഭീമൻ പദ്ധതികളിടുകയും അവ നടപ്പിലാക്കാതിരിക്കുകയും, അർഹിക്കുന്നതിന് പ്രാധാന്യം കൊടുക്കാതിരിക്കുകയും ചെയ്തതിന്.

20. വികസനത്തിന്റെ അർത്ഥം തന്നെ തെറ്റായി ധരിച്ചതിനും സാമൂഹ്യനീതിയെ അവഗണിച്ചതിനും.

21. പാശ്ചാത്യരാജ്യങ്ങൾ പുറന്തള്ളിയ പൊള്ളയായ സാമ്പത്തിക നയങ്ങൾ മഹത്തരമാക്കി ദരിദ്രരിലും മദ്ധ്യവർഗ്ഗങ്ങളിലും അടിച്ചേൽപ്പിച്ചതിന്

22. ജനങ്ങളുടെ മതവിശ്വാസത്തെയും സർക്കാരിന് മേലുള്ള വിശ്വാസത്തെയും വിഷം പുരണ്ട പുരോഗമനവാദവും ഹിന്ദുത്വവും കൊണ്ട് തകർത്ത് ഇന്ത്യയ്‌ക്കെതിരേ ഘോരയുദ്ധം നടത്തിയതിന്…

എന്നിട്ട് നിങ്ങൾ ചോദിക്കുന്നു ഇത്രയൊക്കെ ചെയ്യാൻ നിങ്ങൾ എന്ത് തെറ്റാണ് ചെയ്തത് എന്ന് ? ഇങ്ങനെയാണ് അയാൾ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

മോദിയുടെ ഈ ചോദ്യത്തിന് അദ്ദേഹമെന്നല്ല കോൺഗ്രസ് പോലും ഇത്തരമൊരു ഉത്തരം വരുമെന്ന് പ്രതീക്ഷിച്ച് കാണില്ല. നിരവധി പേരാണ് എഴുത്തുകാരനായ ദേവ്ദൻ ചൗധരിയുടെ ഈ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.

 

devdan replies why modi gets insulted always 22 points

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here