Advertisement

ചങ്കിടിപ്പിന്റെ മണിക്കൂറുകള്‍…രാജ്യം മുഴുവന്‍ ഗുജറാത്തിലേക്ക്…

December 17, 2017
Google News 0 minutes Read

കേവലം ഒരു സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭാവിക്കല്ല നാളെ വിധിയെഴുതാന്‍ പോകുന്നത്.ഒരു രാജ്യത്തിന്റെ മുഴുവന്‍ രാഷ്ട്രീയത്തെ സ്വാധീനിക്കാന്‍ കെല്‍പ്പുള്ള വലിയ വിധിയെഴുത്തിന്റെ ആകെ തുക നാളെ ജനങ്ങളിലേക്ക് എത്തുകയാണ്.ഗുജറാത്തും ഹിമാചലും തീരുമാനിക്കും ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ ഇനിയുള്ള രാഷ്ട്രീയ അടിയൊഴുക്കുകളെ കുറിച്ച്.ഭാരത ജനത പാര്‍ട്ടിക്ക് ഇത് ശക്തി തെളിയിക്കാനുള്ള അവസരമാകുമ്പോള്‍ കോണ്‍ഗ്രസിന് ഇത് നിലനില്‍പ്പിന്റെ പോരാട്ടമാണ്.നിലവില്‍ ഗുജറാത്ത് ബി.ജെ.പിയും ഹിമാചല്‍ കോണ്‍ഗ്രസും ഭരിക്കുന്നു.പ്രബലമായ രാഷ്ട്രീയ പോര്‍വിളികളും ബലാബല പരീക്ഷണങ്ങളും ഉച്ചസ്ഥായിയില്‍ നിഴലിച്ച ഗുജറാത്തിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്.എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ വിശ്വാസമുറപ്പിച്ച് ബി.ജെ.പിയും അട്ടിമറി സാധ്യതകള്‍ മുന്നില്‍ കണ്ട് കോണ്‍ഗ്രസും നാളത്തെ പകലിലേക്ക് കണ്ണും നട്ട് കാത്തിരിക്കുമ്പോള്‍ അവര്‍ക്കൊപ്പം ഒരു ജനത മുഴുവന്‍ ചങ്കിടിപ്പോടെ കാത്തിരിക്കുന്നുണ്ടാകും…

രാവിലെ 8.30 മുതല്‍ ആദ്യ ഫലങ്ങള്‍ ജനങ്ങളിലേക്ക് എത്തും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here