Advertisement

ശീതകാല സമ്മേളനത്തിന് എംപി എത്തിയത് ട്രാക്ടറിൽ

December 17, 2017
Google News 0 minutes Read

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഇന്ത്യൻ നാഷണൽ ലോക്ദൾ എംപി ദുഷ്യന്ത് ചൗത്താല എത്തിയത് ട്രാക്ടറിൽ. ട്രാക്ടറിനെ കാർഷിക വാഹനങ്ങളിൽ നിന്ന് ഒഴിവാക്കി സാധാരണ വാഹനമായി കണക്കാക്കിയതിൽ പ്രതിഷേധിച്ചാണിത്. ലോക്‌സഭ റോഡിലൂടെ പരസ്യമായി വാഹനം ഓടിച്ചാണ് സഭാ കവാടത്തിനുള്ളിൽ സമ്മേളനത്തിനായി എത്തിയത്.

കാർഷിക വാഹനമായി ട്രാക്ടർ പരിഗണിക്കാത്തതിനാൽ കാർഷികോൽപ്പന്നങ്ങളും മറ്റും കയറ്റുമ്പോൾ ചരക്കുനികുതി കൊടുക്കേണ്ടതായുണ്ട്.പാർലമെന്റിൽ ഈ വിഷയം ചർച്ചയ്ക്ക് എടുക്കണമെന്നും ചൗത്താല ആവശ്യപ്പെട്ടു. പാർലമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ എംപി കൂടിയാണ് ദുഷ്യന്ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here