Advertisement

ഉമ്മൻ ചാണ്ടിയുടെ ഹർജിയിൽ ഇടക്കാല ഉത്തരവ്

December 19, 2017
Google News 0 minutes Read
Umman chandi

സരിതയുടെ കത്തിലെ പരാമർശങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ മാധ്യമങ്ങൾക്ക് വിലക്ക്. പരാമർശങ്ങൾ ചർച്ച ചെയ്യുന്നതിൽ നിന്ന് രാഷ്ട്രീയക്കാരെയും വിലക്കിയിട്ടുണ്ട്. രണ്ട് മാസത്തേക്കാണ് കോടതി വിലക്കിയിരിക്കുന്നത്. ഉമ്മൻ ചാണ്ടിക്കുവേണ്ടി
സുപ്രീം കോടതി അഭിഭാഷകൻ കപിൽ സിബൽ ഹാജരായി. ജസ്റ്റീസ് ജയശങ്കരൻ നമ്പ്യാരാണ് കേസ് പരിഗണിച്ചത്. തന്റെ പ്രതിഛായയെ ബാധിക്കുമെന്ന ഉമ്മൻ ചാണ്ടിയുടെ വാദം പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി കുടുതൽ വാദത്തിനായി ജനുവരി 15 ലേക്ക് മാറ്റി.

സോളാർ കമ്മീഷൻ റിപ്പോർട്ടും തുടർ നടപടി കളും റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കമ്മീഷൻ റിപ്പോർട്ടും തുടർ നടപടികളും റദ്ദാക്കണമെന്ന ഹർജിയിലെ പ്രധാന ആവശ്യത്തിൽ കോടതി ഇടപെട്ടില്ല. അന്വേഷണ സംഘത്തിന് അന്വേഷണവുമായി മുന്നോട്ട് പോവാനും തടസമില്ല. സരിതയുടെ കത്ത് പൊതുരേഖയാണെന്നും നിയമസഭയുടെ മേശപ്പുറത്ത് വച്ച രേഖ റിപ്പോർട് ചെയ്യുന്നതും ചർച്ച ചെയ്യുന്നതും എങ്ങനെ വിലക്കാനാവുമെന്നും സർക്കാർ അഭിഭാഷകൻ വാദം ഉന്നയിച്ചെങ്കിലും അത് കണക്കിലെടുക്കാതെയാണ് കോടതിയുടെ ഉത്തരവ്. സരിതയുടെ കത്ത് പൊതുരേഖയാണെന്നും നിയമസഭയുടെ മേശപ്പുറത്ത് വച്ച രേഖ റിപ്പോർട് ചെയ്യുന്നതും ചർച്ച
ചെയ്യുന്നതും എങ്ങനെ വിലക്കാനാവുമെന്നും സർക്കാർ അഭിഭാഷകൻ വാദം ഉന്നയിച്ചെങ്കിലും അത് കണക്കിലെടുക്കാതെയാണ് കോടതിയുടെ ഉത്തരവ്. കമ്മീഷൻ റിപ്പോർടി ലെ പരാമർശങ്ങൾ ഉൾപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ രണ്ട് വാർത്താ കുറിപ്പുകൾ ഇറക്കിയത് അനുചിതമായെന്നുംകോടതി കോടതി വാക്കാൽ പരാമർശിച്ചു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here