Advertisement

ദുബായില്‍ ക്രിസ്മസ് സ്പെഷ്യലായി ഡെസ്പാസിറ്റോ കേക്കുകള്‍

December 20, 2017
Google News 6 minutes Read
Despacito cake

ക്രിസ്മസ് ആഘോഷത്തിന് രുചിയുടെ പുതുരുചി സമ്മാനിച്ച്  ഡെസ്പാസിറ്റോ കേക്കുകള്‍.  ദുബായ് ബേക്മാർട്ടിലാണ് ഈ പ്രത്യേക തരം കേക്ക് വില്‍പ്പനയ്ക്കായി സജ്ജമായിരിക്കുന്നത്.ബേക് മാർട്ട് ഉടമയും മലയാളിയായുമായ ഖലീലാണ് ഈ കേക്ക് ഒരുക്കിയിരിക്കുന്നത്.  ജസ്റ്റിൻ ബീബർ എന്ന ഗായകന്റെ പാട്ടിലൂടെ പ്രസിദ്ധമായ ഡെസ്പാസിറ്റോ എന്ന സ്പാനിഷ് നാമമാണ് ഈ പുതുതലമുറ ഈ കേക്കിനു ഉപയോഗിച്ചിരിക്കുന്നത് .160 ഡിഗ്രി ചൂടിൽ  ബദാം തിളപ്പിച്ചാണ് കേക്ക് നിര്‍മ്മിക്കുന്നതെന്നാണ് ഇതിന്റെ പ്രത്യേകത. കേക്കിന്റെ പരമ്പരാഗത ശൈലിയില്‍ നിന്ന് വേറിട്ട് പഴവര്‍ഗ്ഗങ്ങള്‍ മാത്രമാണ് ഇതിന്റെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്.  പഞ്ചസാര കുറഞ്ഞ അളവിലാണ് ഉപയോഗിക്കുന്നതെന്ന് മാത്രമല്ല ക്രീമും ഉപയോഗിക്കുന്നില്ല. ഡെസ്പാസിറ്റോക്കു പുറമെ നിരവധി തരത്തിലുള്ള കേക്കുകളും ഇവിടെ വില്‍പ്പനയ്ക്കായി ഒരുങ്ങിയിട്ടുണ്ട്.

 

Despacito cake

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here