Advertisement

ടി20 ഇന്ത്യയ്ക്ക് രണ്ടം വിജയം; പരമ്പര സ്വന്തം

December 23, 2017
Google News 1 minute Read
rohit sharma

ഇന്‍ഡോറില്‍ നടക്കുന്ന രണ്ടാം ട്വന്റി-20 മത്സരത്തില്‍ ഇന്ത്യ ശ്രിലങ്കയെ തോല്‍പ്പിച്ചു. ആദ്യ മത്സരത്തില്‍ വിജയം സ്വന്തമാക്കിയ ഇന്ത്യ രണ്ടാം മത്സരത്തിലും വിജയിച്ചതോടെ കപ്പ് ഉറപ്പിച്ചു.  ടോസ് നേടിയ ലങ്ക ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.
രോഹിത് ശര്‍മ്മയുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയ്ക്ക് വിജയം അനായാസമാക്കിയത്. 43പന്തില്‍ നിന്ന് 118റണ്‍സാണ് രോഹിത് ശര്‍മ്മ സ്വന്തമാക്കിയത്. ടി20യിലെ അതിവേഗ സെഞ്ച്വറിയെന്ന റെക്കോര്‍ഡും  ഈ കളിയോടെ രോഹിതിനൊപ്പം ചേര്‍ന്നു. 35പന്തില്‍ നിന്നാണ് സെഞ്ച്വറി നേടിയത്.  20ഓവറില്‍ 260 റണ്‍സാണ് ഇന്ത്യ നേടിയത്. എന്നാല്‍ ശ്രീലങ്ക 17.2 ഓവറില്‍ 172റണ്‍സ് എടുത്ത് പുറത്തായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here