Advertisement

രജനി കാന്തിൻറെ രാഷ്ട്രീയപ്രവേശനം; അന്തിമ നിലപാട് നാളെയറിയാം

December 30, 2017
Google News 0 minutes Read
rajanikanth court notice rajanikanth rajanikanth give hints about entering politics

രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച സൂപ്പർ താരം രജനി കാന്തിൻറെ അന്തിമ നിലപാട് നാളെയറിയാം. ചെന്നൈ കോടമ്പാക്കത്ത് കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ആരാധക സംഗമത്തിൽ പങ്കെടുക്കുകയാണ് താരം. നാളെയാണ് സംഗമത്തിൻറെ അവസാനദിനം. അന്നേ ദിവസം നിർണ്ണായകമായ തീരുമാനം വ്യക്തമാക്കുമെന്നാണ് സൂചന. അവസാന ദിനം തൻറെ നിലപാട് വ്യക്തമാക്കുമെന്ന് രജനികാന്തും വെളിപ്പെടുത്തിയിരുന്നു. യുദ്ധത്തിനിറങ്ങിയാൽ ജയിക്കണമെന്ന് ആദ്യ ദിവസം ആരാധകരോടെ രജനി വ്യക്തമാക്കിയിരുന്നു. ആരാധകരും തമിഴ്നാട് രാഷ്ട്രീയവും ഒരുപോലെ ഉറ്റുനോക്കുന്ന ദിനമാണ് നാളെ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here