Advertisement

ഡോക്ടര്‍മാര്‍ സമരം തുടരുന്നത് ജനങ്ങളെ അപമാനിക്കുന്നതിന് തുല്യം;ആരോഗ്യമന്ത്രി

January 1, 2018
Google News 0 minutes Read
minister shylaja

സര്‍ക്കാര്‍ ആശുപത്രികളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ ഇനിയും സമരം തുടരുന്നത് ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇന്നലെ നടന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പ് നയം സ്വീകരിച്ച് സമരം അവസാനിപ്പിച്ച ഡോക്ടര്‍മാര്‍ ഇന്ന് വീണ്ടും സമരം ആരംഭിച്ചത് ശരിയായ നടപടിയല്ലെന്നും മന്ത്രി പറഞ്ഞു. ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ അനുഭാവപൂര്‍ണ്ണമായ പരിഗണന നല്‍കുന്നുണ്ട്. എന്നിട്ടും ഇത്തരത്തിലൊരു സമീപനം ഡോക്ടര്‍മാര്‍ സ്വീകരിച്ചതിനെ മന്ത്രി കുറ്റപ്പെടുത്തി. സമരത്തെ സര്‍ക്കാര്‍ ശക്തമായി നേരിടുമെന്നും ഇനിയും സമരം തുടര്‍ന്നാല്‍ ഗുരുതരമായ പ്രത്യാഘാതം ഡോക്ടര്‍മാര്‍ നേരിടേണ്ടി വരുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here