Advertisement

വിമാനം ടേക്ക് ഓഫ് ചെയ്തത് ഈ വർഷം എന്നാൽ ലാൻഡ് ചെയ്തത് കഴിഞ്ഞ വർഷം !

January 2, 2018
Google News 1 minute Read
flight flight took off in 2018 and landed in 2017

വിമാനം ടേക്ക ഓഫ് ചെയ്തത് ഈ വർഷം, എന്നാൽ ലാൻഡ് ചെയ്തത് കഴിഞ്ഞ വർഷം. അതായത് 2018 ൽ പുറപ്പെട്ട വിമാനം ലാൻഡ് ചെയ്തത് 2017 ൽ. അവിശ്വസനീയമായ ഈ സംഭവത്തിനാണ് ഹവായീൻ എയർലൈൻസ് വിമാനയാത്രികർ സാക്ഷ്യം വഹിച്ചത്.

പുതുവത്സരം പിറന്ന ശേഷം യാത്ര പുറപ്പെട്ടവർ എത്തിച്ചേർന്ന സ്ഥലത്ത് 2017 ഡിസംബർ 31 തന്നെയായിരുന്നു.

ആഗോള സമയ വ്യത്യാസത്തിൻറെ അടിസ്ഥാനത്തിലാണ് ഈ അപൂർവത. ന്യൂസിലൻഡിലെ ഓക് ലൻഡിൽ നിന്ന് ജനുവരി ഒന്നിന് പുലർച്ചെ പുറപ്പെട്ട വിമാനം അമേരിക്കൻ ദ്വീപായ ഹവായിലെ ഹൊണോലുലുവിലെത്തിയത് 2017 ഡിസംബർ 31ന്. ജനവുരി ഒന്നിന് പുലർച്ച 12.05 നാണ് ഓക് ലൻഡിൽ നിന്ന് ഹവായീൻ എയർലൈൻസ് പുറപ്പെട്ടത്. ന്യൂസീലൻഡും ഹവായ് ദ്വീപും തമ്മിലുള്ള സമയ വ്യത്യാസം 23 മണിക്കൂറാണ്.

 

flight took off in 2018 and landed in 2017

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here