Advertisement

സുരേഷ് ഗോപി കേസന്വേഷണവുമായി വേണ്ട വിധം സഹകരിക്കുന്നില്ല; ക്രൈം ബ്രാഞ്ച്

January 3, 2018
Google News 1 minute Read
suresh gopi

ആഡംബര വാഹന നികുതി വെട്ടിപ്പ് കേസിൽ നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി കേസന്വേഷണവുമായി വേണ്ട വിധം
സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച് . സുരേഷ് ഗോപിയുടെ സഹകരണം തൃപ്തികരമല്ലെന്ന നിലപാടിലാന്ന് ക്രൈംബ്രാഞ്ച് .
കേസിൽ ക്രൈംബ്രാഞ്ച് മുൻപാകെ സുരേഷ് ഗോപി ഹാജരാക്കിയ രേഖകൾക്ക് കേസുമായി പ്രത്യക്ഷ ബന്ധമില്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ . കേസന്വേഷണവുമായി സഹകരിക്കാൻ ഹൈക്കോടതി സുരേഷ് ഗോപിക്ക് നേരത്തെ നിർദ്ദേശം
നൽകിയിരുന്നു .രണ്ട് ആഡംബര കാറുകളുടെ ഉടമയായ സുരേഷ് ഗോപി നികുതിയിനത്തിൽ വൻ വെട്ടിപ്പ് നടത്തിയെന്നാണ് കേസ്.പോണ്ടിച്ചേരിയിലും ഡൽഹിയിലുമാണ് കാറുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

suresh gopi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here