Advertisement

മഞ്ഞുകാലത്ത് വരൾച്ചയിൽ നിന്നും മുഖത്തെ സംരക്ഷിക്കാൻ 5 മാസ്‌കുകൾ

January 6, 2018
Google News 2 minutes Read
home made face masks for winter

മഞ്ഞുകാലത്താണ് മിക്ക ചർമ്മ പ്രശ്‌നങ്ങളും തലപൊക്കുന്നത്. ചർമ്മത്തിലെ വരൾച്ച, മൊരി തുടങ്ങി നൂറുകണക്കിന് ചർമ്മ പ്രശ്‌നങ്ങളാണ് മഞ്ഞുകാലത്തിനൊപ്പം വിരുന്നെത്തുന്നത്. എന്നാൽ ശരിയായ പരിചരണത്തിലൂടെ മറികടക്കാവുന്നതേയുള്ളു ഇത്തരം സൗന്ദര്യ പ്രശ്‌നങ്ങൾ.

മുഖത്തെ ഈർപ്പം നിലനിർത്തി വരൾച്ചയിൽ നിന്നും രക്ഷിക്കാൻ പ്രകൃതിദത്ത ഫെയ്‌സ് മാസ്‌ക്കുകൾക്ക് സാധിക്കും. ഈ ഫെയ്‌സ് മാസ്‌ക്കുകൾ വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്.

അവൊക്കാഡോ മാസ്‌ക്

അവൊക്കാഡോയുടെ ദശ രണ്ട് ടേബിൾ സ്പൂൺ, 2 ടേബിൾ സ്പൂൺ തേൻ, മുട്ടയുടെ മഞ്ഞ ഒരു ടേബിൾ സ്പൂൺ എന്നിവ നന്നായി യോജിപ്പിക്കുക. ഈ മാസ്‌ക് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിച്ച് 30-45 മിനിറ്റിന് ശേഷം കഴുകികളയാം. ഇത് ആഴ്ച്ചയിൽ ഒരു തവണ ചെയ്യണം.

ഓട്‌സ് മാസ്‌ക്

തുല്യ അളവിൽ ഓട്‌സ്, തേൻ, തൈര് എന്നിവ എടുത്ത് നന്നായി യോജിപ്പിക്കുക. ഇവ മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിച്ച് 30 മിനിറ്റിന് ശേഷം ഇളം ചൂടുവെള്ളം ഉപയോഗിച്ച് കഴുകികളയണം. ഇത് ആഴ്ച്ചയിൽ രണ്ട് തവണ ചെയ്താൽ മതി.

ഹണി-മിൽക്ക് മാസ്‌ക്

ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കാവുന്ന മാസ്‌ക്കാണ് ഇത്. തിളപ്പിക്കാത്ത പാൽ 5-6 ടെബിൾ സ്പൂൺ എടുക്കുക. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ തേൻ ചേർക്കുക. ഇത് മുഖത്തും കഴുത്തിലും തേച്ച് 5 മിനിറ്റ് മസാജ് ചെയ്യണം. 20 മിനിറ്റിന് ശേഷം ഇളം ചൂട് വെള്ളത്തിൽ കഴുകികളയുക. ഇത് ചർമത്തെ മൃദുവാക്കുക മാത്രമല്ല മുഖത്തിന് തിളക്കവും നൽകും.

ബനാന മാസ്‌ക്

പകുതി പഴുത്ത പഴമെടുത്ത് നന്നായി ഉടക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ തൈരും ഒരു ടേബിൾ സ്പൂൺ തേനും ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് തേച്ച് പിടിപ്പിച്ച് 20 മിനിറ്റിന് ശേഷം ഇളം ചൂട് വെള്ളത്തിൽ കഴുകി കളയുക. മാസത്തിൽ രണ്ടോ മുന്നോ തവണ ഇത് ആവർത്തിക്കാം.

പപ്പായ മാസ്‌ക്

ചർമ്മ സൗന്ദര്യത്തിന് ഉത്തമമാണ് പപ്പായ മാസ്‌ക്. മികച്ച ക്ലെൻസർ എന്നതിലുപരി നല്ലൊരു ഹൈഡ്രേറ്റിങ്ങ് എലമെന്റ് കൂടിയാണ് പപ്പായ.

ഒരു ടേബിൾ സ്പൂൺ പപ്പായ പെയിസ്റ്റിൽ രണ്ട് ടേബിൽ സ്പൂൺ ഓട്‌സും ഒരു ടേബിൾ സ്പൂൺ നാരങ്ങയും ഒരു മുട്ടയുടെ വെള്ളയും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് മുഖത്തും കൈ-കാലുകളിലും തേച്ച് പിടിപ്പിക്കാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.

 

home made face masks for winter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here