Advertisement

അന്വേഷണം നടക്കട്ടെ : കെ.കെ ശൈലജ

January 6, 2018
Google News 0 minutes Read
K.K Shylaja teacher

വിജിലന്‍സ് അന്വേഷണത്തെ സ്വാഗതം ചെയ്ത് ആരോഗ്യമന്ത്രി കെ.കെ ശൈലജ. അന്വേഷണം നടക്കട്ടെ എന്നും അന്വേഷണത്തില്‍ തന്റെ നിരപരാധിത്വം എല്ലാവരും തിരിച്ചറിയുമെന്നും കെ.കെ ശൈലജ പറഞ്ഞു. അന്വേഷണത്തിന് വേണ്ടി തന്റെ കൈയ്യിലുള്ള ഏത് രേഖയും സമര്‍പ്പിക്കാന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. ആശുപത്രി ചികിത്സയ്ക്ക് അനധികൃതമായി സര്‍ക്കാര്‍ ധനസഹായം കൈപറ്റിയെന്ന ആരോപണത്തിലാണ് മന്ത്രിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അനധികൃതമായി സര്‍ക്കാര്‍ സഹായം താന്‍ കൈപറ്റിയിട്ടില്ലെന്ന് മന്ത്രി ആവര്‍ത്തിച്ച് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here