Advertisement

ഉണ്ണി മുകുന്ദന്‍ ഭീഷണിപ്പെടുത്തുന്നു;ജാമ്യം റദ്ദാക്കാന്‍ പരാതിക്കാരി കോടതിയില്‍

January 6, 2018
Google News 0 minutes Read
ROAD SAFETY AWARENESS FILM USE DIM LIGHT AT NIGHT

നടന്‍ ഉണ്ണി മുകുന്ദന്‍ അപകീർത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരി വീണ്ടും കോടതിയെ സമീപിച്ചു. ഉണ്ണിമുകുന്ദന്‍റെ ജാമ്യം റദ്ദാക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. നടന്‍ തന്റെ പേര് വെളിപ്പെടുത്തിയെന്നും പരാതിക്കാരി പറയുന്നു.

അഭിഭാഷകൻ വഴിയാണ്‌ ഇക്കാര്യം യുവതി കോടതിയെ അറിയിച്ചത്. പരാതിക്കാരി നേരിട്ട് ഹാജരാകാത്തതിനാല്‍ ഈ മാസം 27 ന് ഹാജരാകാൻ എറണാകുളം സിജെഎം കോടതി യുവതിയ്ക്ക് നിര്‍ദേശം നല്‍കി. തിരക്കഥ പറയാന്‍ എത്തിയ തന്നെ ഉണ്ണി മുകുന്ദൻ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നാണ്  യുവതിയുടെ പരാതി. തുടര്‍ന്ന് പെണ്‍കുട്ടി ജുഡീഷ്യൽ മജിസ്​​ട്രേറ്റ്​ കോടതിയിൽ പരാതി നല്‍കി.  കാക്കനാട് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് ഉണ്ണി വ്യാജ പരാതിയുമായി രംഗത്ത് വന്നതും തന്നെ അപകീർത്തിപ്പെടുത്താൻ മാധ്യമങ്ങളെ ഉപയോഗിച്ച് തുടങ്ങിയതെന്നുമാണ് പെണ്‍കുട്ടിയുടെ പരാതി.
ഈ സംഭവത്തില്‍ ഉണ്ണി മുകുന്ദനും കേസ് കൊടുത്തിട്ടുണ്ട്.  പീഡനക്കേസില്‍ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞ്  യുവതി ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ചെന്നാണ് താരം നല്‍കിയിരിക്കുന്ന പരാതി.  ചേരാനെല്ലൂര്‍ പൊലീസാണ് പരിഗണിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here