Advertisement

ആമിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി

January 8, 2018
Google News 0 minutes Read
aami

മഞ്ജുവാര്യര്‍ നായികയാകുന്ന കമല്‍ ചിത്രം ആമിയുടെ ഫസ്റ്റ് ലുക്ക്  പോസ്റ്റര്‍ എത്തി. എഴുത്തുകാരിയായ മാധവിക്കുട്ടിയുടെ ജീവിതം ആധാരമാക്കി പുറത്തിറങ്ങുന്ന ചിത്രമാണ് ആമി. ഉടന്‍ ചിത്രം തീയറ്ററുകളില്‍ എത്തുമെന്നാണ് സൂചന.

വിദ്യാബാലനാണ് ചിത്രത്തില്‍ ആദ്യം നായികയായി എത്തേണ്ടിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ഫിലിം ഫെസ്റ്റിവലുമായി ബന്ധപ്പെട്ട കമലിന്റെ വിവാദ പരാമര്‍ശങ്ങള്‍ വാര്‍ത്തയായതിന്റെ പിന്നാലെയാണ് വിദ്യാബാലന്‍ ഈ ചിത്രത്തില്‍ നിന്ന് പിന്മാറിയത്. എന്നാല്‍ ഡേറ്റ് പ്രശ്നമായതിനാലാണ് ചിത്രത്തില്‍ നിന്ന് പിന്മാറിയതെന്നാണ് വിദ്യാബാലന്റെ മാനേജര്‍ നല്‍കിയ മറുപടി. ഈ ഘട്ടത്തില്‍ ചിത്രം നിന്ന് പോകുമെന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തില്‍ മഞ്ജു നായികാകുമെന്ന പ്രഖ്യാപനം വന്നത്. ഫെയ്സ് ബുക്കിലൂടെ മഞ്ജുവും ഈ വാര്‍ത്ത സ്ഥിരീകരിച്ചതോടെ സിനിമയും ഷൂട്ടിംഗും വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. ഇന്നലെയാണ് മഞ്ജു തന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിലൂടെ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ടത്.

aami

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here