Advertisement

മല്ലിക ഷരാവത്തിനെ അപാർട്‌മെന്റിൽ നിന്ന് പുറത്താക്കി

January 10, 2018
Google News 1 minute Read
Actor Mallika Sherawat Evicted From apartment

ബോളിവുഡ് നടി മല്ലികാ ഷെരാവത്തിനെ അപ്പാർട്ട്‌മെന്റിൽ നിന്നും ഇറക്കിവിട്ടതായി പരാതി. വാടക കുടിശ്ശിക നൽകാത്തതിനെ തുടർന്ന് പാരിസിലെ അപ്പാർട്ട്‌മെന്റിൽ നിന്നാണ് നടിയേയും കാമുകനെയും ഇറക്കിവിട്ടത്. 78,787 യുറോ ഏകദേശം 60 ലക്ഷം രൂപയാണ് വാടകയായി നൽകാനുള്ളത്.

കോടതി ഉത്തരിവിനെ തുടർന്നാണ് ഇരുവരെയും പുറത്താക്കിയതെന്നാണ് റിപ്പോർട്ടുകൾ. ഡിസംബർ 14 ന് മുൻപ് വാടക നൽകണമെന്നും അപ്പാർട്ട്‌മെന്റ് ഒഴിഞ്ഞുകൊടുക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഇവർ വാങ്ങിച്ച ഫർണിച്ചറുകൾ കണ്ടുക്കെട്ടാനും കോടതി ഉത്തരവിട്ടു.

അതേസമയം സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലമാണ് വാടക നൽകാത്തതെന്ന് മല്ലികയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞിരുന്നു.

Actor Mallika Sherawat Evicted From apartment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here