Advertisement

ആമസോണിൽ വൻ വിലക്കുറവിൽ നോക്കിയ 6 ഉം നോക്കിയ 8 ഉം

January 10, 2018
Google News 1 minute Read
nokia 6 and nokia 8 price drops amazon

ആമസോണിൽ വൻ വിലക്കുറവിൽ നോക്കിയ 8 ഉം നോക്കിയ 6 ഉം. ജനുവരി എട്ട് മുതൽ 12 വരെ അഞ്ച് ദിവസത്തേക്കാണ് ആമസോണിൽ ഈ വിലക്കുറവ്.

2017 ജൂണിൽ 17,199 രൂപക്ക് പുറത്തിറക്കിയ നോക്കിയ 6,3000 രൂപയുടെ ഡിസ്‌കൌണ്ടോടു കൂടി 14,199 രൂപക്ക് ലഭ്യമാക്കും. എക്‌സ്‌ചേഞ്ച് ഓഫറോട് കൂടി 12,799 രൂപക്കു ലഭ്യമാകുന്ന നോക്കിയ 6 സ്മാർട്ട് ഫോൺ പ്രതിമാസം 675 രൂപക്ക് ഇഎംഐയിലും ലഭ്യമാണ്.

കമ്പനിയുടെ സ്മാർട്ട് ഫോണുകളിൽ പ്രധാനിയായ നോക്കിയ 8 ന്, 2000 രൂപയുടെ ഡിസ്‌കൌണ്ടോടുകൂടി 34,999 രൂപക്കാണ് ലഭ്യമാകുന്നത്. ആമസോൺ പേ വഴി നോക്കിയ 8 വാങ്ങുന്ന ഉപഭോക്താവിന് 2000 രൂപയുടെ കാഷ്ബാക്ക് ലഭിക്കുമെന്നും അത് ജനുവരി 19 ന് മുൻപായി ഉപഭോക്താവിൻറെ അക്കൗണ്ടിൽ തിരികെത്തുമെന്നും കമ്പനി വ്യക്തമാക്കി. എക്‌സ്‌ചേഞ്ച് ഓഫർ വഴി 15,468 രൂപക്കാണ് നോക്കിയ 8 ലഭ്യമാക്കുന്നത്.

nokia 6 and nokia 8 price drops amazon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here