Advertisement

കാർഷിക പെൻഷൻ തുക വർധിപ്പിച്ചു

January 11, 2018
Google News 0 minutes Read
agricultural pension amount increased

കർഷക പെൻഷൻ തുക വർധിപ്പിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറങ്ങി. ഇതനുസരിച്ച് അർഹതയുളള മുഴുവൻ കർഷകർക്കും 1100 രൂപ വീതം പ്രതിമാസം പെൻഷൻ ലഭിക്കും. കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനിൽ കുമാർ, ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക്കുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ധനവകുപ്പിന്റെ തീരുമാനം. നേരത്തെ 1000 രൂപയായിരുന്നു കർഷകപെൻഷനായി നൽകിയിരുന്നത്.

കർഷകപെൻഷൻ 1100 രൂപയാക്കുമെന്ന് കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. നേരത്തെ 3,56,000 പേരാണ് കർഷക പെൻഷൻ വാങ്ങിയിരുന്നത്. എന്നാൽ ധനവകുപ്പ് മാനദണ്ഡം പുതുക്കി നിശ്ചയിച്ചതിനാൽ അനർഹരെ ഒഴിവാക്കി. പുതുക്കിയ മാനദണ്ഡങ്ങൾ അനുസരിച്ച് സംസ്ഥാനത്ത് പെൻഷൻ വാങ്ങുന്നതിന് അർഹരായ കർഷകരുടെ എണ്ണം 2,99,000 ആണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here