Advertisement

വാട്‌സാപ്പ് ഗ്രൂപ്പ് ചാറ്റിൽ ആർക്ക് വേണമെങ്കിലും നുഴഞ്ഞുകയറാം

January 11, 2018
Google News 1 minute Read
whatsapp fake message about subscription whatsapp business to be launched soon whatsapp new feature indonesia to ban whatsapp soon no action against policemne abusing pm through whatsapp

വാട്‌സാപ്പ് ഗ്രൂപ്പ് ചാറ്റിൽ ആർക്കുവേണമെങ്കിലും നുഴഞ്ഞുകയറാമെന്ന് കണ്ടെത്തൽ. ജർമൻ ഗവേഷകനാണ് ഈ സുരക്ഷാ പിഴവ് കണ്ടെത്തിയത്.

അഡ്മിന്റെ അനുവാദം കൂടാതെ ഗ്രൂപ്പ് ചാറ്റിന്റെ എൻക്രിപ്ഷൻ മറികടന്ന് ആർക്കും ഗ്രൂപ്പ് ചാറ്റിൽ പ്രവേശിക്കാനാകുമെന്നാണ് റൗർ സർവകലാശാലയിലെ എൻക്രിപ്‌റ്റോഗ്രഫർമാരുടെ സംഘം കണ്ടെത്തിയത്. സൂറിച്ചിൽ നടന്ന റിയൽ വേൾഡ് ക്രിപ്‌റ്റോ സെക്യൂരിറ്റി കോൺഫറൻസിലാണ് ഇക്കാര്യത്തിൽ വെളിപ്പെടുത്തലുണ്ടായത്.

ഒരു വൈറസിന്റെ സഹായത്തോടെയാണ് ഗ്രൂപ്പ് ചാറ്റിന്റെ സുരക്ഷാ ക്രമീകരണം മറികടക്കുന്നത്. സാധാരണഗതിയിൽ പുതിയൊരു അംഗത്തെ ഉൾപ്പെടുത്തുന്നതിന് ഗ്രൂപ്പിന്റെ അഡ്മിൻ ക്ഷണം ലഭിക്കണം. എന്നാൽ ഇപ്രകാരം ക്ഷണിക്കുമ്പോൾ ഇത് ആധികാരികമാണോയെന്ന് ഉറപ്പുവരുത്തുന്നതിന് പ്രത്യേക സുരക്ഷാ സംവിധാനങ്ങളൊന്നും വാട്‌സാപ്പിൽ ഇല്ല. ഈ പിഴവ് മുതലെടുത്താണ് ഗ്രൂപ്പ് ചാറ്റിലേക്കുള്ള നുഴഞ്ഞുകയറ്റം.

സന്ദേശങ്ങളുടെ സ്വകാര്യത ഉറപ്പുവരുത്താൻ നേരത്തെ വാച്‌സാപ്പ് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ എന്ന ഫീച്ചർ ലഭ്യമാക്കിയിരുന്നു. എന്നാൽ ഇതിനെ തകർക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകൾ.

anyone can infilterate in whatsapp group chat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here