Advertisement

‘പദ്മാവത്’ മധ്യപ്രദേശിലും ഗുജറാത്തിലും കാണിക്കില്ല

January 12, 2018
Google News 1 minute Read

പേരുമാറ്റിയിട്ടും സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവതിന് രക്ഷയില്ല. മധ്യപ്രദേശിന് പുറമേ ഗുജറാത്തിലും പദ്മാവത് പ്രദര്‍ശിപ്പിക്കില്ല. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയാണ് ഈ കാര്യം അറിയിച്ചത്. നേരത്തെ തീരുമാനിച്ചത് പോലെ പദ്മാവത് റിലീസ് മധ്യപ്രദേശില്‍ ഉണ്ടാകില്ലെന്ന് തന്നെയാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെയും തീരുമാനം. പദ്മാവതി എന്ന പേര് മാറ്റി ‘പദ്മാവത്’ എന്നാക്കിയതോടെയാണ് സിനിമയ്ക്ക് പ്രദര്‍ശനാനുമതി ലഭിച്ചത് തന്നെ. എന്നിട്ടും ഗുജറാത്തും മധ്യപ്രദേശും സിനിമയെ എതിര്‍ക്കുകയാണ്. പേര് മാറ്റിയതോടെയാണ് സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. സി​നി​മ​യി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കു ച​രി​ത്ര​വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി സാ​മ്യ​മു​ണ്ടെ​ന്ന ആ​ക്ഷേ​പ​മാ​ണു ചി​ത്ര​ത്തെ വി​വാ​ദ​ത്തി​ലേ​ക്കു വ​ലി​ച്ചി​ഴ​ച്ച​ത്. ര​ജ​പു​ത്ര സ​മു​ദാ​യ​ക്കാ​ർ ചി​ത്രം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തേ​തു​ട​ർ​ന്നു ചി​ല രം​ഗ​ങ്ങ​ളി​ൽ മാ​റ്റം​വ​രു​ത്താ​ൻ കേ​ന്ദ്ര സെ​ൻ​സ​ർ​ബോ​ർ​ഡ് നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here