Advertisement

ജിയോ കോയിൻ വരുന്നു

January 12, 2018
Google News 1 minute Read
jio coin

മൊബൈൽ ഇന്റർനെറ്റ് രംഗത്ത് തരംഗം സൃഷ്ടിച്ച ജിയോ ക്രിപ്‌റ്റോകറൻസി രംഗത്തേക്കും ചുവടുവെക്കുന്നു. ‘ജിയോ കോയിൻ’ എന്ന പേരിൽ സ്വന്തമായി ക്രിപ്‌റ്റോകറൻസി വികസിപ്പിക്കാനൊരുങ്ങുകയാണ് ജിയോ. റിലയൻസ് തലവൻ മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയുടെ നേതൃത്വത്തിലാണ് പദ്ധതി ആരംഭിക്കുന്നത്.

ജിയോ കോയിന്ഡറെ സാങ്കേതികവിദ്യയ്ക്ക് പിന്നിൽ പ്രവർത്തിക്കാൻ 50 അംഗ സംഘത്തിനാണ് രൂപം കൊടുത്തിരിക്കുന്നത്.

ഇന്റർനെറ്റിലൂടെയുള്ള സാമ്പത്തിക വിനിമയങ്ങൾക്കായി ഉപയോഗിക്കുന്ന ഡിജിറ്റൽ നാണയമാണ് ക്രിപ്‌റ്റോ കറൻസി. കമ്പ്യൂട്ടർ ഭാഷയിൽ തയ്യാറാക്കിയ പ്രോഗ്രാം കോഡാണ് ഇത്. എൻക്രിപ്ഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാലാണ് ഇത്തരം നാണയങ്ങളെ ക്രിപ്‌റ്റോ കറൻസി എന്നു വിളിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here