Advertisement

ആണവ ഏറ്റുമുട്ടലാണോ ആവശ്യം? ; ബിപിന്‍ റാവത്തിന് മറുപടിയുമായി പാക് വിദേശകാര്യമന്ത്രി

January 14, 2018
Google News 5 minutes Read

പാകിസ്താന്റെ ആണവശേഷിയെ പരിഹസിച്ച ഇന്ത്യന്‍ കരസേനാ മേധാവി ബിപിന്‍ റാവത്തിന്റെ പരാമര്‍ശത്തിന് അതേ നാണയത്തില്‍ തന്നെ തിരിച്ചടി നല്‍കി പാക് വിദേശകാര്യമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യന്‍ സൈന്യം എന്തിനും തയ്യാറാണെന്നും സര്‍ക്കാര്‍ അനുവാദം ലഭിച്ചാല്‍ അതിര്‍ത്തി കടന്ന് ഏത് തരം ആക്രമണത്തിനും സൈന്യം ഒരുക്കമാണെന്നുമായിരുന്നു ബിപിന്‍ റാവത്ത് വെള്ളിയാഴ്ച നടന്ന വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞത്. അതോടൊപ്പം പാക് ആണവശേഷിയെ അദ്ദേഹം പരിഹസിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. അതിനുള്ള മറുപടിയാണ് പാക് വിദേശകാര്യമന്ത്രി ട്വിറ്ററിലൂടെ നല്‍കിയത്. ‘സ്വന്തം പദവിയ്ക്ക് യോജിക്കാത്ത തീര്‍ത്തും നിരുത്തരവാദിത്വപരമായ പരാമര്‍ശമാണ് ഇന്ത്യയുടെ കരസേനാ മേധാവി നടത്തിയിരിക്കുന്നത്. ഇത് ആണവ ആക്രമണത്തിനുള്ള ക്ഷണമാണെങ്കില്‍ പാകിസ്താന്‍ അതിനും തയ്യാറാണ്. കരസേനാ മേധാവിയ്ക്ക് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അതും തീര്‍ത്തുകൊടുക്കാം’ എന്നായിരുന്നു പാക് വിദേശകാര്യമന്ത്രിയുടെ ട്വിറ്റര്‍ വാക്കുകള്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here