Advertisement

പുതുവർഷത്തിൽ പുതിയ ഓഫർ പ്രഖ്യാപിച്ച് എയർടെൽ

January 15, 2018
Google News 0 minutes Read
airtel launches new mobile phone airtel data offer from 5 rupees airtel introduces new offer similar to jio

എയർടെൽ വീണ്ടും പുതിയ ഓഫറുമായി രംഗത്ത്. 399 രൂപയുടെ പുതിയ പ്ലാനാണ് എയർടെൽ പുറത്തിറക്കിയത്.

പ്ലാൻ പ്രകാരം പ്രതിദിനം 1.5 ജിബി 3ജി/4ജി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളുകൾ( ലോക്കൽ, എസ്ടിഡി, റോമിങ്), ദിവസേന 100 എസ്എംഎസ് എന്നിവയാണ് 399 രൂപയുടെ ഓഫറിനൊപ്പം എയർടെൽ നൽകുന്നത്. ഓഫറിൻറെ വാലിഡിറ്റി 70 ദിവസമാണ്.

എന്നാൽ ജിയോയെ മറികടക്കാൻ എയർടെലിന്റെ ഈ പ്ലാനിനും സാധിച്ചില്ല. ജിയോയുടെ 398 രൂപയുടെ പ്ലാനിൽ
പ്രതിദിനം 1.5 ജിബി 4ജി ഡാറ്റയും( അതിന് ശേഷം 64 കെബിപിഎസ് വേഗതയിൽ പരിധിയില്ലാത്ത ഡാറ്റയും), രാജ്യത്തെ ഏത് നെറ്റ് വർക്കുകളിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോൾ, ദിവസം 100 എസ്എംഎസ് ഒപ്പം ജിയോ ആപ്പ് സബ്‌സ്‌ക്രിപ്ഷനുമാണ് നൽകുന്നത്. ഓഫറിന്റെ വാലിഡിറ്റി 70 ദിവസമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here