Advertisement

സുപ്രീം കോടതിയിലെ തര്‍ക്കം പരിഹരിക്കാന്‍ ഫുള്‍ കോര്‍ട്ട്

January 16, 2018
Google News 0 minutes Read
s-c-supreme-court monetary help to be distributed today fo endosulfan victims sc stays admission and counseling to IITs medical fees sc verdict today no need of husband permission to abort fetus says SC sc rejects amrutha plea court postpones lavlin case

നാല് മുതിര്‍ന്ന ജഡ്ജിമാര്‍ കോടതിയില്‍ നിന്ന് പുറത്തിറങ്ങി വാര്‍ത്തസമ്മേളനം നടത്തുകയും ചീഫ് ജസ്റ്റിനെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്ത സാഹചര്യത്തില്‍ സുപ്രീം കോടതിയില്‍ ഉടലെടുത്ത വിവാദങ്ങള്‍ക്ക് അവസാനം കാണാന്‍ തിരക്കിട്ട ചര്‍ച്ചകള്‍. തര്‍ക്കം ഫുള്‍ കോര്‍ട്ട് വിളിച്ച് ചേര്‍ത്ത് തീര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. നാളെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇതേ കുറിച്ച് അന്തിമ തീരുമാനത്തിലെത്തും. ചീഫ് ജസ്റ്റിസിനെതിരെ വിമര്‍ശനമുന്നയിച്ച നാല് മുതിര്‍ന്ന ജഡ്ജിമാരോടും അദ്ദേഹം ഇന്ന് രാവിലെ സംസാരിച്ചിരുന്നു. അവരുടെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഫുള്‍ കോര്‍ട്ട് വിളിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നത്. ഫുള്‍ കോര്‍ട്ട് വിളിക്കണമെന്ന തീരുമാനത്തിലാണ് ബാര്‍ അസോസിയേഷനും. ജസ്റ്റീസുമാരായ ജെ.ചെലമേശ്വർ, കുര്യൻ ജോസഫ്, മദൻ ബി. ലോകൂർ, രഞ്ജൻ ഗോഗോയ് എന്നിവരാണ് കഴിഞ്ഞ ദിവസം വാർത്താസമ്മേളനം വിളിച്ച് ചീഫ് ജസ്റ്റീസിനെതിരായ അതൃപ്തി പരസ്യമാക്കിയത്. വിഷയത്തിൽ ജഡ്ജിമാർ രണ്ടു തട്ടിലായതോടെ സുപ്രീംകോടതിയുടെ പ്രവർത്തനവും തടസപ്പെട്ടിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here