Advertisement

ശ്രീജിവിന്റെ മരണം; സിബിഐയോട് ഹൈക്കോടതി നിലപാട് തേടി

January 16, 2018
Google News 0 minutes Read
Sreejiths strike 2

ശ്രീജിവിന്റെ കസ്റ്റഡി മരണത്തെ കുറിച്ചുള്ള അന്വേഷണം സിബിഐ ഏറ്റെടുക്കുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയെങ്കിലും അതേ കുറിച്ചുള്ള സിബിഐയുടെ നിലപാട് എന്താണെന്ന് ഹൈക്കോടതി ചോദിച്ചു. കേസിനെ കുറിച്ചുള്ള നിലപാട് അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ശ്രീജിവിന്റെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. നേരത്തേ കേന്ദ്രം സിബിഐ കേസ് ഏറ്റെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കേസ് ഏറ്റെടുത്തതായി സിബിഐ സ്ഥിരീകരിച്ചിട്ടില്ല. കേസ് സിബിഐ ഏറ്റെടുത്താലേ താന്‍ നടത്തുന്ന സമരം അവസാനിപ്പിക്കൂ എന്ന് ശ്രീജിവിന്റെ സഹോദരന്‍ ശ്രീജിത്ത് അറിയിച്ചിട്ടുണ്ട്. ഹൈക്കോടതിയുടെ ഇടപെടല്‍ കേസിന്റെ നടപടികള്‍ വേഗത്തിലാക്കാന്‍ സഹായിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here