Advertisement

ബോർഡിങ്ങ് പാസെടുത്ത 14 യാത്രക്കാരെ കയറ്റാതെ ഇൻഡിഗോ വിമാനം പറന്നു

January 16, 2018
Google News 1 minute Read
jet airways introduce additional daily service IndiGo leaves 14 passengers behind indigo cancelled 47 airplane services

ബോർഡിങ് പാസെടുത്ത 14 യാത്രക്കാരെ കയറ്റാതെ ഇൻഡിഗോ വിമാനം പറന്നു. ഇരുപത്തിയഞ്ച് മിനിറ്റ് നേരത്തെയാണ് വിമാനം പറന്നുപൊങ്ങിയത്. ഗോവയിൽ നിന്നും ഹൈദരാബാദിലേക്ക് പോവുന്ന വിമാനം മുന്നറിയിപ്പു പോലും നൽകാതെയാണ് നേരത്തെ പുറപ്പെട്ടതെന്ന് യാത്രക്കാർ പരാതിപ്പെട്ടു.

തിങ്കളാഴ്ച്ചയാണ് സംഭവം നടന്നത്. 10.50 ന് ഗോവ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട വിമാനം 25 മിനിറ്റ് വൈകി പുറപ്പെടുകയായിരുന്നു. ഹൈദരാബാദിൽ 12.05 ന് എത്തേണ്ട വിമാനം 11.40ന് എത്തുകയും ചെയ്തു.

അതേസമയം യാത്രക്കാരുടെ ആരോപണങ്ങൾ ഇൻഡിഗോ എയർലൈൻസ് അധികൃതർ നിഷേധിച്ചു. പുറപ്പെടുന്നതിനു മുൻപ് നിരവധി തവണ അനൗൺസ്‌മെന്റ് നടത്തിയിരുന്നു. ബോർഡിങ് ഗെയ്റ്റ് 10.25 നാണ് അടച്ചത്. യാത്രക്കാർ 10.33 നാണ് എത്തിയത്. തങ്ങളുടെ ഭാഗത്ത് പിഴവൊന്നും സംഭവിച്ചിട്ടില്ലെന്നും അടുത്ത വിമാനത്തിൽ തന്നെ യാത്ര തടസ്സപ്പെട്ടവർക്ക് അവസരം നൽകിയെന്നും അധികൃതർ വിശദീകരിച്ചു.

IndiGo leaves 14 passengers behind

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here