Advertisement

മെഡിക്കല്‍ കോഴക്കേസ്; ചീഫ് ജസ്റ്റിസിനെതിരെ പ്രശാന്ത് ഭൂഷണ്‍

January 16, 2018
Google News 0 minutes Read
Prasanth Booshan

മെഡിക്കല്‍ കോളേജ് കോഴക്കേസില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ സുപ്രീം കോടതിയിലെ തന്നെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ രംഗത്ത്. ദീപക് മിശ്രയ്ക്ക് ഇതില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നാണ് പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെടുന്നത്. അതോടൊപ്പം ചീഫ് ജസ്റ്റീസിനെതിരെ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി കോടതിയിലെ അഞ്ച് മുതിര്‍ന്ന ജഡ്ജിമാര്‍ക്ക് പരാതി നല്‍കിയതായും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ കോളേജ് കോഴക്കേസുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ വിശദാംശങ്ങളും പരാതിക്കൊപ്പം നല്‍കിയിട്ടുള്ളതായി പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here