Advertisement

പ്രകാശ് രാജ് സംസാരിച്ച വേദിയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഗോമൂത്രം തളിച്ചു

January 16, 2018
Google News 1 minute Read
prakash raj

തെന്നിന്ത്യന്‍ താരം പ്രകാശ് രാജ് സംസാരിച്ച വേദി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഗോമൂത്രം തളിച്ച് ശുദ്ധിയാക്കി. സംഘപരിവാറിനെ എപ്പോഴും വിമര്‍ശിച്ച് രംഗത്ത് വരാറുള്ള താരമാണ് പ്രകാശ് രാജ്. കര്‍ണ്ണാടകയിലെ സിര്‍സിയില്‍ രാഘവേന്ദ്ര മഠത്തില്‍ ഇടതുപക്ഷ ചിന്തകര്‍ നടത്തിയ പരിപാടിയുടെ വേദിയിലാണ് പ്രാദേശിക നേതാവ് വിശാല്‍ മറഠേയുടെ നേതൃത്വത്തിലെത്തി പ്രവര്‍ത്തകര്‍ ഗോമൂത്രം തളിച്ചത്. പരിപാടി സംഘടപ്പിച്ച സ്ഥലം മുഴുവനും ഇവര്‍ ഗോമൂത്രം  തളിച്ചു. പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച പ്രകാശ് രാജ് കന്നഡ എംപിയും കേന്ദ്രമന്ത്രിയുമായ അനന്ത് കുമാര്‍ ഹെഡ്ഗയെ വിമര്‍ശിച്ചിരുന്നു.ഇതാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.  ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്ന ഇത്തരം ആളുകള്‍ സന്ദര്‍ശിച്ചതിനാല്‍ സിര്‍സി അശുദ്ധമായെന്നാണ് യുവമോര്‍ച്ചയുടെ ആരോപണം. യുവമോര്‍ച്ചയുടെ ഈ പ്രവര്‍ത്തിയെ കളിയാക്കി പ്രകാശ് രാജ് ട്വിറ്ററില്‍ പോസ്റ്റിട്ടിട്ടുണ്ട്. താന്‍ പോകുന്ന സ്ഥലത്തെല്ലാം ഇങ്ങനെ ശുചീകരണ പ്രവര്‍ത്തനം അവര്‍ നടത്തുമോ എന്നാണ് പ്രകാശ് രാജിന്റെ ചോദ്യം.

prakash raj

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here