Advertisement

ആധാര്‍ കേസ്; ചോദ്യങ്ങളുന്നയിച്ച് സുപ്രീം കോടതി

January 17, 2018
Google News 0 minutes Read
aadhaar aadhar case hearing continues today

ആധാര്‍ കേസിലെ ആദ്യ ദിവസത്തെ വാദം സുപ്രീം കോടതിയില്‍ പൂര്‍ത്തിയായി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വാദം കേട്ടത്. ആധാറിനെ പറ്റിയും സുരക്ഷയെ പറ്റിയും കോടതി ചില ചോദ്യങ്ങള്‍ ഉന്നയിച്ചു. വെരിഫിക്കേഷന് മാത്രമാണോ ആധാര്‍ ഉപയോഗിക്കുന്നതെന്ന് കോടതി ചോദിച്ചു. ആധാര്‍ ബില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിട്ടിരുന്നോ എന്നും ക്ഷേമപദ്ധതികളില്‍ ചോര്‍ച്ച തടയാന്‍ ബയോമെട്രിക് ആവശ്യമാണെന്ന് പറയാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. ഉദ്ദേശിച്ച കാര്യങ്ങള്‍ക്ക് മാത്രം ബയോമെട്രിക് ഉപയോഗിച്ചാല്‍ ആധാര്‍ സുരക്ഷിതമാണോയെന്നും കോടതി ചോദ്യം ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here