20
Oct 2018
Saturday
24 - Comming soon

കാർട്ടോസാറ്റ് എടുത്ത ആദ്യ ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ

ഇന്ത്യ ഒടുവിൽ വിക്ഷേപിച്ച പി എസ് എൽ വി 40 ലെ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹമായ കാർട്ടോസാറ്റ് 2 ആദ്യ ദിവസം എടുത്ത ചിത്രങ്ങൾ ഐ എസ് ആർ ഒ പുറത്തു വിട്ടു.

മധ്യപ്രദേശിലെ ഇൻഡോർ നഗരത്തിന്റെ ഒരു ഭാഗവും മധ്യത്തിൽ ഹോൽക്കാർ ക്രിക്കറ്റ് സ്റ്റേഡിയവും സാറ്റലൈറ്റ് ദൃശ്യത്തിൽ വ്യക്തമാണ്. ജനുവരി 15 നു എടുത്ത ഈ ചിത്രങ്ങൾ ബെംഗളൂരു ആസ്ഥാനമായ ഇന്ത്യൻ സ്‌പേസ് റിസേർച് ഓർഗനൈസേഷന്റെ വെബ് സൈറ്റിലൂടെയാണ് പുറത്തു വിട്ടത്. ജനുവരി 12 നാണു ഉപഗ്രഹം വിക്ഷേപിച്ചത്.

Isro releases first image captured by Cartosat 2 series

Top