Advertisement

മെഡിക്കല്‍ കോഴക്കേസ്; രേഖകള്‍ ചോര്‍ന്നത് പരിശോധിക്കണം

January 17, 2018
Google News 0 minutes Read
CBI

മെഡിക്കല്‍ കോഴക്കേസുമായി ബന്ധപ്പെട്ട രേഖകള്‍ ചോര്‍ന്നത് എങ്ങനെയാണെന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതിയിലെ മുന്‍ ജഡ്ജിയും മെഡിക്കല്‍ കോഴക്കേസില്‍ ആരോപണവിധേയനുമായ ഐ.എം ഖുദൂസി. സിബിഐ കോടതിയില്‍ അദ്ദേഹം അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കി. സിബിഐ തന്റെ ഫോണ്‍ സംഭാഷണം ചോര്‍ത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കണം. സിബിഐ അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഐ.എം ഖുദൂസി ഹര്‍ജി നല്‍കിയിരിക്കുന്നത്. ഈ മാസം 22ന് സിബിഐ കോടതി ഹര്‍ജി പരിഗണിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here