Advertisement

ആധാർ കേസ്; വാദം ഇന്നും തുടരും

January 18, 2018
Google News 0 minutes Read
aadhaar aadhar case hearing continues today

ആധാർ കേസിൽ സുപ്രീംകോടതി ഭരണഘടന ബഞ്ചിൻറെ വാദം കേൾക്കൽ ഇന്ന് തുടരും. പണബില്ലായി കൊണ്ടുവന്ന ആധാറിനെ ഇനി ചോദ്യം ചെയ്യാനാകുമോ എന്ന് ഇന്നലെ സുപ്രീംകോടതി ചോദിച്ചിരുന്നു. ആധാർ ബില്ല് പാർലമെൻററി സ്റ്റാൻറിംഗ് കമ്മിറ്റി പരിശോധിച്ചിരുന്നോ എന്നും കോടതി ആരാഞ്ഞു.

ആധാർ കാർഡ് തിരിച്ചറിയലിന് വേണ്ടി മാത്രമാണോ ഉപയോഗിക്കുന്നതെന്നും ഉദ്ദേശിച്ച കാര്യങ്ങൾക്ക് മാത്രം ബയോമെട്രിക് ഉപയോഗിച്ചാൽ ആധാർ സുരക്ഷിതമാണോയെന്നും കോടതി ചോദിച്ചിരുന്നു.

ആധാർ വലിയ ഇലക്ട്രോണിക് കുരുക്കാണ് എന്നായിരുന്നു ഹർജിക്കാരുടെ വാദം. ആധാറിൻറെ ഭരണഘടന സാധുത ചോദ്യം ചെയ്ത് 27 ഹർജികളാണ് കേസിൽ വാദം കേൾക്കുന്ന ഭരണഘടന ബെഞ്ചിന് മുമ്പാകെ ഉള്ളത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ എ.എം.ഖാൻവിൽക്കർ, ആദർശ്കുമാർ സിക്രി, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ചാണ് അന്തിമവാദം കേൾക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here