Advertisement

മാണി വീണ്ടും യുഡിഎഫിലേക്കോ? അഭ്യൂഹങ്ങള്‍ ശക്തം

January 19, 2018
Google News 0 minutes Read
K.M Mani Congress

സ്വന്തം ഇഷ്ടത്തിന് മുന്നണി വിട്ട് പോയ കെ.എം മാണി സ്വന്തം ഇഷ്ടത്തിനനുസരിച്ച് തന്നെ മുന്നണിയിലേക്ക് മടങ്ങിവരട്ടെ എന്ന നിലപാട് സ്വീകരിച്ചിരുന്ന യുഡിഎഫ് മുന്നണിയില്‍ മാണിയെ തിരികെ കൊണ്ടുവരാന്‍ രഹസ്യ ചര്‍ച്ചകള്‍ അരങ്ങേറുന്നതായി റിപ്പോര്‍ട്ടുകള്‍. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് യുഡിഎഫ് മുന്നണി ഇത്തരത്തിലൊരു നീക്കം നടത്തുന്നത്. ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും കെ.എം മാണിയുമായി രഹസ്യചര്‍ച്ചകള്‍ നടത്തിയെന്നാണ് വിവരങ്ങള്‍. എന്നാല്‍ കേരള കോണ്‍ഗ്രസ് (എം) നേതൃത്വം ഈ വാര്‍ത്തകള്‍ നിഷേധിച്ചിട്ടുണ്ട്. ഒരു മുന്നണിയുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നാണ് കേരള കോണ്‍ഗ്രസ് (എം) പറയുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസിന് പ്രാതിനിധ്യം വേണമെന്ന ആവശ്യത്തിലാണ് പാര്‍ട്ടിയുടെ നിലപാട്. ഈ ആഗ്രഹം യുഡിഎഫ് അംഗീകരിക്കുകയാണെങ്കില്‍ യുഡിഎഫിലേക്ക് തിരികെ പോകാന്‍ കേരള കോണ്‍ഗ്രസ് (എം) നിലപാട് എടുക്കുമെന്നും സൂചനകള്‍ ഉണ്ട്. ബാര്‍ കോഴക്കേസില്‍ മാണിയെ യുഡിഎഫ് നേതൃത്വം വേട്ടയാടിയതിന്റെ പേരിലാണ് കേരള കോണ്‍ഗ്രസ് (എം) മുന്നണി വിട്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here