Advertisement

മാണിയോട് ഇടഞ്ഞ് തന്നെ കാനം

January 19, 2018
Google News 0 minutes Read
kanam cpi against KE Ismail

കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫിലേക്ക് ചേക്കേറുന്നതിനെ എതിര്‍ത്ത് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വീണ്ടും രംഗത്ത്. കേരള കോണ്‍ഗ്രസിനെ ഇടത് മുന്നണിയിലേക്ക് എടുക്കാന്‍ മാത്രമുള്ള ദൗര്‍ബല്യം ഇടത് മുന്നണിക്ക് വന്നിട്ടില്ലെന്നും പറഞ്ഞാണ് കാനത്തിന്റെ വിമര്‍ശനം. അന്ത്യകൂദാശ അടുത്ത് വരുന്ന പാര്‍ട്ടികള്‍ക്ക് വെന്‍റിലേറ്റര്‍ ആകേണ്ട ആവശ്യം ഇടതുമുന്നണിക്കില്ലെന്നു പറഞ്ഞ കാനം പുതിയ പാര്‍ട്ടിയെ ക്ഷണിക്കേണ്ട അത്രയും ബലഹീനത എൽഡിഎഫിനില്ലെന്നും പറഞ്ഞു. ഇപ്പോള്‍ തന്നെ ഇടതുമുന്നണിക്ക് നല്ല ഭൂരിപക്ഷം ഉണ്ട്. മുന്നണി വിട്ടവര്‍ക്ക് തിരിച്ച് വരാം, പക്ഷെ അല്ലാത്തവരെ കുറിച്ച് നിലവിൽ യാതൊരു ചർച്ചയും നടന്നിട്ടില്ലെന്നും കാനം വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here