Advertisement

അച്ചടക്ക നടപടി എടുത്തതിന് പ്രിന്‍സിപ്പാളിനെ വിദ്യാര്‍ത്ഥി വെടിവച്ച് കൊന്നു

January 20, 2018
Google News 1 minute Read
principal

അച്ചടക്ക നടപടിയെടുത്തതിന് ചണ്ഡിഗഡില്‍ പ്രിന്‍സിപ്പാളിനെ വിദ്യാര്‍ത്ഥി വെടിവച്ച് കൊന്നു. പന്ത്രണ്ട് വയസ്സുകാരനാണ് കൊല നടത്തിയത്. അധ്യാപികയായ റീത്തു ചബ്രയാണ് കൊല്ലപ്പെട്ടത്. മൂന്ന് വെടിയാണ് ഇവര്‍ക്ക് നേരെ ഉതിര്‍ത്തത്. സ്വന്തം അച്ഛന്റെ പേരില്‍ ഉള്ള തോക്ക് ഉപയോഗിച്ചാണ് വിദ്യാർത്ഥി കൊല നടത്തിയത്.  ഹാജര്‍ കുറവായതിനാലും, മോശം പെരുമാറ്റത്തെ തുടർന്നുമാണ്  വിദ്യാർത്ഥിയ്ക്കെതിരെ അച്ചടക്ക നടപടി കൈക്കൊണ്ടത്. സ്‌കൂളിലെ ജീവനക്കാർ ചേര്‍ന്നാണ് വിദ്യാര്‍ഥിയെ പിടികൂടിയത്. ഉടന്‍ പോലീസില്‍ വിവരം അറിയിച്ചു.

principal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here