Advertisement

ഇരിപ്പിടം ആറാം നിലയില്‍; വിവാദമാക്കാതെ രാഹുല്‍

January 26, 2018
Google News 0 minutes Read

റിപ്പബ്ലിക്ക് ദിനത്തിലെ പരേഡ് കാണാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇരുന്നത് ആറാം നിരയില്‍. ഇരിപ്പിടം ആറാം നിരയില്‍ ഒരുക്കിയതില്‍ തനിക്ക് പ്രതിഷേധമില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നടപടിയോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. എവിടെ ഇരിക്കുന്നു എന്നുള്ളത് താന്‍ കാര്യമാക്കുന്നില്ലെന്നും രാഹുല്‍ പ്രതികരിച്ചു. മുന്‍പ് മുന്‍ നിരയിലാണ് കോണ്‍ഗ്രസ് അധ്യക്ഷന് സ്ഥാനമൊരുക്കാറുള്ളത്. അതിന് വിപരീതമായാണ് രാഹുല്‍ ഗാന്ധിയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇത്തവണ സ്ഥാനമൊരുക്കിയത്. റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡ് ന​ട​ക്കു​ന്പോ​ൾ രാ​ജ്പ​ഥി​ൽ ഒ​രു​ക്കി​യ ഇ​രി​പ്പി​ട​ങ്ങ​ളി​ൽ ആ​റാം നി​ല​യി​ലാ​യി​രു​ന്നു രാ​ഹു​ലി​ന് സ​ർ​ക്കാ​ർ സ്ഥാ​നം ന​ൽ​കി​യ​ത്. രാ​ജ്യ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് ഗു​ലാം ന​ബി ആ​സാ​ദി​നും രാ​ഹു​ലി​നൊ​പ്പ​മാ​യി​രു​ന്നു ഇ​രി​പ്പി​ടം. അ​തേ​സ​മ​യം, ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത്ഷാ, മു​തി​ർ​ന്ന നേ​താ​വ് എ​ൽ.​കെ.​അ​ഡ്വാ​നി എ​ന്നി​വ​ർ​ക്ക് സ​ർ​ക്കാ​ർ മു​ൻ​നി​ര​യി​ൽ ഇ​രി​പ്പി​ട​മൊ​രു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here