Advertisement

പാർലമെന്റ് ബജറ്റ് സമ്മേളനം നാളെ

January 28, 2018
Google News 1 minute Read
new vice president election date to be declared today wintersession today

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കമാകും. സെൻട്രൽ ഹാളിൽ രാവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാർലമെന്റിന്റെ ഇരുസഭകളുടെയും സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്യും. തുടർന്ന് ലോക്‌സഭയിൽ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി 2017-18 വർഷത്തെ സാമ്പത്തികസർവേ റിപ്പോർട്ട് മേശപ്പുറത്തുവയ്ക്കും.

രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായ ശേഷമുള്ള ആദ്യ നയപ്രഖ്യാപനമാണ് ഇത്. ബജറ്റവതരണം ഫെബ്രുവരി ഒന്നിനാണ്. 30നും 31നും സഭ ചേരില്ല. സമ്മേളനത്തിന്റെ ഒന്നാംഘട്ടം ഫെബ്രുവരി ഒമ്പതിന് അവസാനിക്കും. മാർച്ച് അഞ്ചു മുതൽ ഏപ്രിൽ ആറുവരെയാണ് രണ്ടാം ഘട്ടം.

അടുത്ത വർഷം പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മോദി സർക്കാരിന്റെ അവസാന ബജറ്റ് കൂടിയാണിത്. ആയതിനാൽ അടുത്ത വർഷം വോട്ട് ഓൺ അക്കൗണ്ടോ ഇടക്കാല ബജറ്റോ മാത്രമേ ഉണ്ടാവുകയുള്ളു. അതിനാൽ സുപ്രധാന പ്രഖ്യാപനങ്ങൾ എല്ലാം ഈ ബജറ്റിലുണ്ടാകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here