Advertisement

ആര്യയ്ക്ക് സാന്ത്വനമായി സര്‍ക്കാര്‍; ചികിത്സ ചെലവ് ഏറ്റെടുക്കുമെന്ന് മന്ത്രി ശൈലജ ടീച്ചര്‍

January 29, 2018
Google News 1 minute Read

കട്ടിലില്‍ ഇരുന്ന് ‘വേദനിക്കുന്നമ്മേ…’എന്ന് ഉറക്കെ കരയുന്ന ആര്യ എന്ന പെണ്‍കുട്ടിയെ നമ്മളെല്ലാവരും കണ്ണീരോടെ ഓര്‍ക്കുന്നുണ്ടാകും. കളിച്ച് നടക്കേണ്ട പ്രായത്തില്‍ ആര്യ രോഗത്തിന് അടിമപ്പെട്ടു. കണ്ണൂരുകാരിയായ ആര്യയ്ക്ക് പതിമൂന്ന് വയസ്സാണ്. ഒരു വര്‍ഷം മുന്‍പാണ് ആര്യ സ്‌കൂളില്‍ തലചുറ്റി വീഴുന്നത്. രക്താര്‍ബുദമാണെന്ന് സ്ഥിരീകരിച്ചതോടെ തിരുവന്തപുരം ആര്‍സിസിയിലേക്ക് ചികിത്സ മാറ്റി. അര്‍ബുദ ചികിത്സക്കിടെയാണ് ആര്യയെ തേടി പുതിയ രോഗമെത്തിയത്. ദേഹം പൊട്ടി മുറിവുകള്‍ ഉണ്ടാകുന്ന തരം അപൂര്‍വയിനം രോഗമാണ് ആര്യയെ പിടികൂടിയത്. കടക്കെണിയിലായതോടെ കുടുംബത്തിന് ചികിത്സകള്‍ നടത്താന്‍ കഴിയാതെ വന്നു.
ഇപ്പോള്‍ ആര്യയുടെ ചികിത്സ ചെലവുകള്‍ ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുകയാണ്. ആര്യയുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഉറപ്പ് നല്‍കി. കണ്ണൂരിലെ വാടക വീട്ടിലാണ് ആര്യയുടെ കുടുംബം ഇപ്പോള്‍ താമസിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here