18
Aug 2018
Saturday

സംസ്ഥാനത്ത് ഗർഭപാത്രം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് അനുമതി

uterus

സംസ്ഥാനത്ത് ഗര്‍ഭപാത്രം മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയക്ക് അനുമതി. രണ്ട് സ്വകാര്യ ആശുപത്രികള്‍ക്കാണ് കേരളത്തിലാദ്യമായി ഈ ശസ്ത്രക്രിയക്ക് അനുമതി കിട്ടിയത്. ജീവിച്ചിരിക്കുന്നവരില്‍ നിന്നോ മസ്തിഷ്ക മരണം സംഭവിക്കുന്ന സ്ത്രീകളില്‍ നിന്നോ ഗര്‍ഭപാത്രം മാറ്റിവയ്ക്കാമെങ്കിലും ജീവിച്ചിരിക്കുന്നവരില്‍ നിന്നുള്ള മാറ്റിവയ്ക്കലാണ് വിജയകരമായിട്ടുള്ളതെന്നാണ് വിദഗ്ധാഭിപ്രായം.

കൊച്ചി അമൃത, സണ്‍റൈസ് ആശുപത്രികൾക്കാണ് ഗര്‍ഭപാത്രം മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയക്ക് അനുമതി നല്‍കിയത്. അമൃതയ്ക്ക് ഡിസംബറിലും സണ്‍റൈസ് ആശുപത്രിക്ക് ഈ മാസവും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അനുമതി നല്‍കി.

Top